Uncategorized

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോൽവി

രഞ്ജി ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാനെതിരായ നിർണായക മൽസരത്തിൽ  കേരളത്തിനു തോൽവി. 178 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളത്തിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 82 റൺസ് മാത്രം.  15.2 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ശുഭം ശർമയാണ് കേരളത്തെ രണ്ടാം ഇന്നിംഗ്സിലും തകർത്തത്. രണ്ട് ഇന്നിങ്സിലുമായി ശർമ 11 വിക്കറ്റ് പോക്കറ്റിലാക്കി.ഒന്നര ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തിൽ ഇന്നിങ്സിനും 96 റൺസിനുമാണ് കേരളം രാജസ്ഥാനോടു കീഴടങ്ങിയത്.സ്കോർ: കേരളം – 90 & 82/9, രാജസ്ഥാൻ ...

Read More »

നിര്‍ഭയ കേസിലെ പ്രതി; പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി…

നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.  കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.ജനന രേഖകൾ ദില്ലി പോലീസ് മറച്ചു വച്ചു. പവന്റെ കാര്യത്തിൽ നീതിപൂർവമായ വിചാരണ നടന്നില്ലെന്നും  അഭിഭാഷകൻ എ പി സിംഗ് പറഞ്ഞു. മാധ്യമ വിചാരണ നടന്നുവെന്നും എ പി സിംഗ് പറഞ്ഞു. പവന്‍റെ  പ്രായം കണക്കാക്കിയതത് ജനന സർട്ടിഫിക്കേറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് അനന്തമായി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തി സംബന്ധമായ കേസ് 2018ല്‍ തള്ളിയതാണെന്ന് പറഞ്ഞ ...

Read More »

അമ്പലപ്പുഴ ക്ഷേത്ര ഗോശാലയില്‍ പശുക്കള്‍ ഷോക്കേറ്റു ചത്തു

ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഗോശാലയില്‍ വൈദ്യുതാഘാതമേറ്റ് പൂർണ ഗര്‍ഭിണികളായ പശുക്കള്‍ ചത്തു. ദേവസ്വം ബോര്‍ഡ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്‍റെ അനാസ്ഥയെന്ന് ആരോപണം. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ക്ഷേത്രത്തിന്‍റെ ഗോശാലയില്‍ മൂന്നു പശുക്കള്‍ക്ക് വൈദ്യുതാഘാതമേറ്റത്. ഇതില്‍ രണ്ടു പശുക്കള്‍ ചത്തു. ഇന്നലെ ഉച്ചയ്ക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ഗോശാലയ്ക്കു സമീപത്തെ വാഹന പാര്‍ക്കിങ് മൈതാനത്ത് ഇവയെ മറവുചെയ്തു. ഗോശാലയിലെ പഴകി ദ്രവിച്ച ഫാനില്‍നിന്ന് പശുക്കളെ കെട്ടിയിരുന്ന ഇരുമ്പു പൈപ്പിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് പശുക്കള്‍ ചത്തത്. പശുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഗോശാലയുടെ മതില്‍ ചാടി അകത്തുകടന്നപ്പോള്‍ ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റു. ...

Read More »

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ബന്ദിപ്പോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ബന്ദിപ്പോറയില്‍ നടന്ന ഏറ്റുമുട്ടലിനു പിന്നാലെ നിരവധി ആയുദ്ധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടത്തിയിട്ടുണ്ടെന്നും ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കശ്മീര്‍ മേഖല പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി മിലിട്ടറി ഇന്റലിജന്‍സും, റോയും, ഐബിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കഴിഞ്ഞ ദിവസവും ബന്ദിപ്പോറയില്‍ ...

Read More »

ബിഎസ്എൻഎൽ ജീവനക്കാരൻ ഓഫീസില്‍ ജീവനൊടുക്കി.

പത്ത് മാസമായി ശമ്പളമില്ല, ബിഎസ്എൻഎൽ ജീവനക്കാരൻ ഓഫീസില്‍ ജീവനൊടുക്കി. മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ താൽകാലിക സ്വീപ്പർ തൊഴിലാളിയായ രാമകൃഷ്ണനാണ് തൂങ്ങി മരിച്ചത്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലില്‍ ശമ്പളപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ജീവനക്കാരന്‍ ഓഫീസ് മുറിയില്‍ ജീവനൊടുക്കിയത്. നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിൽ കഴിഞ്ഞ 30 വര്‍ഷമായി താൽകാലിക സ്വീപ്പർ തൊഴിലാളിയായി ജോലി ചെയ്യുകയാണ് രാമകൃഷ്ണന്‍. രാവിലെ ഓഫീസിലെത്തിയ ഇദ്ദേഹം ജോലി ആരംഭിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്താണ് ഓഫീസ് മുറിയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ പത്ത് മാസമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ജീവനക്കാർ ...

Read More »

വാളയാര്‍ കേസില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്

വാളയാര്‍ കേസില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഓരോ തവണയും ഭരണകൂടം നടപടിയെടുക്കാന്‍ സോഷ്യല്‍മീഡിയയിലെ കൂട്ടം ഇടപെടേണ്ടതുണ്ടോയെന്നും അപകടകരമായ സാഹചര്യത്തില്‍ നമ്മള്‍ കീഴടങ്ങാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നതായാണ് തനിക്കു തോന്നുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ജനതയ്ക്ക് അവരുടെ ഘടന നിലനിര്‍ത്തുന്ന സംവിധാനത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോഴാണ് വിപ്ലവം സംഭവിക്കുകയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വീണ്ടും ആ സമയം ആഗതമായിരിക്കുകയാണ് സുഹൃത്തുക്കളെ, ഏതാനും ഫോളോവേഴ്സ് കൂടെയുള്ള ഓരോരുത്തർക്കും(ഞാനും അക്കൂട്ടത്തിലുണ്ട്) വികാരഭരിതമായ, മനോഹരമായ വാക്കുകൾ ഉപയോഗിച്ചുള്ള, സോഷ്യൽ മീഡിയ കുറിപ്പ് പോസ്റ്റ് ചെയ്യാനുള്ള സമയം. നീതി ...

Read More »

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്തെ അന്തരിച്ചു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്തെ (86) അന്തരിച്ചു. രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1950-കളില്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായിരുന്നു മാധവ് ആപ്തെ. 1948 ലാണ് മാധവ് തന്‍റെ ക്രിക്കറ്റ് ജീവിതം ആരംഭിക്കുന്നത്. 1950 കളിലാണ് അദ്ദേഹം ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്. കരിയറിലെ ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 542 റണ്‍സും ആപ്തേ നേടിയിട്ടുണ്ട്. 163 റണ്‍സാണ് അദ്ദേഹത്തിന്‍റെ മികച്ച നേട്ടം. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 67 മത്സരങ്ങളില്‍ നിന്നായി 3,336 റണ്‍സാണ് ആപ്തേ ...

Read More »

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയെ കാണാതായി..!!

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയെ തോണി മറഞ്ഞ് കാണാതായി. ഇന്നലെ വൈകുന്നേരം 5 മണിയോടെ വിഴിഞ്ഞം ഭാഗത്ത് നിന്നും മീന്‍പിടുത്തത്തിന് പോയ 4 പേരില്‍ ഒരാളെയാണ് കാണാതായത്. വിഴിഞ്ഞം സ്വദേശി അബ്ദുള്‍ റഹ്മാനാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തന്നെ അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ട് ലാസര്‍ തോമസ്, റോക്കി ബഞ്ചിനോസ് എന്നീ രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. പ്രതികൂല കാലവസ്ഥയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ആഗസ്റ്റ് 15 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ...

Read More »

എടിഎം തക‍ർത്ത് മോഷണ ശ്രമം; പ്രതിയെ പൊലീസ് പിടികൂടിയത് വാട്ടർ ടാങ്കിൽ നിന്ന്..!!

എ ടി എം തക‍ർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് വാട്ടർ ടാങ്കിൽ നിന്ന് പിടികൂടി. എറണാകുളം ഞാറയ്ക്കലിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വൈപ്പിൻ സ്വദേശി ആദർശിനെയാണ് പൊലീസ് പിടികൂടിയത്. ഞാറയ്ക്കലിലെ സ്കൂൾമുറ്റം എസ്ബിഐ എടിഎമ്മിൽ  പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രതി ആദർശ് കവർച്ച നടത്താൻ ശ്രമിച്ചത്. കോടാലി കൊണ്ട് കൗണ്ടർ വെട്ടിപൊളിക്കാൻ ശ്രമിക്കുന്നതിനിടെ അപായ സൂചന ബാങ്കിന്‍റെ കൺട്രോൾ റൂമിൽ ലഭിച്ചു. ബാങ്ക് അധികൃതർ ഉടൻ തന്നെ വിവരം പൊലീസിന് കൈമാറി.  ഞാറയ്ക്കൽ പൊലീസിന്‍റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി കവർച്ച ...

Read More »

നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസ്; രണ്ടാം പ്രതിക്ക് ജാമ്യം..!!

നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അഷറഫിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഡി.ആർ.ഐ യോട് കോടതി ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പോൾ ജോസ്  എയർപോർട്ട് ഗ്രൗണ്ട്  ഹാൻഡിലിംഗ് ജീവനക്കാരനായതിനാൽ അയാൾക്കെതിരെയുള്ള കുറ്റം നിസാരമായി കണക്കാക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു .ഡി.ആർ.ഐയുടെ കേസന്വേഷണ രീതി കാര്യക്ഷമമല്ലെന്നും കോടതി വാക്കാൽ വിമര്‍ശിച്ചു.

Read More »