ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പണി അഹമ്മദാബാദില്‍ പൂര്‍ത്തിയാകുന്നു. 2020 മാര്‍ച്ചോടെയായിരിക്കും സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പൊതുജനങ്ങള്‍ക്കായി തുറക്കുക. ഇതോടെ ഗുജറാത്ത് കായിക പ്രേമികളുടെ ഇ്ഷ്ടനാടായി മാറുമെന്നാണ് പ്രതീ7ിക്കുന്നത്. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 63 ഏക്കറിലുള്ള സ്റ്റേഡിയത്തില്‍ 1,10,000 പേര്‍ക്ക് ഇരുന്ന് കളികാണാവുന്ന വിധത്തിലാണ് സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. 700 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ മൂന്ന് പരിശീലന മൈതാനങ്ങള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമി, ക്ലബ് ഹൗസില്‍ 55 മുറികള്‍, നീന്തല്‍ക്കുളം, ...
Read More »Sports
സംസ്ഥാന വോളിബോള്‍ താരം ജെഎസ് ശ്രീറാം ബൈക്ക് അപകടത്തില്‍ മരിച്ചു
സംസ്ഥാന വോളിബോള്‍ താരം ജെഎസ് ശ്രീറാം(23) ബൈക്ക് അപകടത്തില്‍ മരിച്ചു. ചടയമംഗലം ജടായു ജംഗ്ഷനില്‍ വെച്ച് ശ്രീറാം സഞ്ചരിച്ച ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമ്മൂട് നടന്ന വോളിബോള്‍ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. നിലമേല്‍ എന്‍എസ്എസ് കോളേജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റെയും ശ്രീലേഖയുടേയും മകനാണ്.
Read More »ഹാമര്‍ ത്രോ മത്സരത്തിനിടെ കായിക താരത്തിന് പരിക്ക്
ഹാമര്‍ ത്രോ മത്സരത്തിനിടെ കായിക താരത്തിന് പരിക്ക്. വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയ്ക്കിടെയാണ് അപകടമുണ്ടായത്. ഹാമറിന്റെ കമ്പിപൊട്ടിയതാണ് അപകട കാരണം. വിദ്യാര്‍ത്ഥിയുടെ രണ്ട് വിരലുകള്‍ക്കാണ് പരിക്കേറ്റത്. ഈ വര്‍ഷം തന്നെ ഇത് രണ്ടാമത്തെ അപകടമാണ്. നേരത്തെ സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു. പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ നടന്ന ഹാമര്‍ ത്രോ മത്സരത്തില്‍ എറിഞ്ഞ ഹാമര്‍ വിദ്യാര്‍ത്ഥിയുടെ തലയില്‍ വീഴുകയായിരുന്നു. മീറ്റിന്റെ ആദ്യദിനമായ ഒക്ടോബര്‍ ...
Read More »ഡേവിസ് കപ്പ്; പാകിസ്ഥാനിലൊഴിച്ച് മറ്റേത് വേദികളിലും കളിക്കാമെന്ന് ഇന്ത്യ
പാകിസ്ഥാനെതിരെ തീരുമാനിച്ചിരിക്കുന്ന ഡേവിസ് കപ്പ് മത്സരങ്ങളില്‍ വേദി പാകിസ്ഥാനില്‍ നിന്ന് മാറ്റണമെന്ന കാര്യത്തില്‍ ഇന്ത്യ നിലപാട് ശക്തമാക്കി. പാകിസ്ഥാനിലൊഴിച്ച് ലോകത്തിലെ മറ്റേത് വേദികളിലും കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തില്‍ കനത്ത വിള്ളലുള്ളതിനാല്‍ മത്സരക്രമം അറിഞ്ഞയുടനെ ഇന്ത്യ അതൃപ്തി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര താരങ്ങളായ റോഹന്‍ ബൊപ്പണ്ണയും ഭൂപതിയുമാണ് ടീമിന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ കായികരംഗത്തിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുന്നേതന്നെ കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു. ഈ മാസം ഇസ്ലാമാബാദില് നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് സുരക്ഷാകാരണത്താല്‍ ടീം ഇന്ത്യ നിരാകരിച്ചത്. സെപ്തംബറില്‍ തീരുമാനിച്ച ...
Read More »ജമൈക്കയിലെ അന്താരാഷ്ട്ര ഫുട്ബോള്‍താരം കൊല്ലപ്പെട്ടു.
ജമൈക്കയുടെ അന്താരാഷ്ട്ര വനിതാ ഫുട്ബോള്‍ താരം ടറാനിയാ ക്ലാര്‍ക്ക് കൊല്ലപ്പെട്ടു. കിംഗ്സ്റ്റണില്‍ വച്ചുണ്ടായ കത്തിക്കുത്തിലാണ് താരം വധിക്കപ്പെട്ടത്. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൂടെയുണ്ടായിരുന്ന ഒരു സ്ത്രീ കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് കിംഗ്സറ്റണ് പോലീസ് നല്കുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ ടറാനിയ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. 20 വയസ്സുമാത്രം പ്രായമുള്ള ടറാനിയ അതിവേഗം ഉയര്‍ന്നുവരുന്ന താരമായിരുന്നു. കഴിഞ്ഞമാസം ശക്തരായ ക്യൂബക്കെതിരെ 12-1 ന്റെ വിജയം ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളില്‍ നേടിയ ടീം അംഗം കൂടിയാണ് ടറാനിയ.
Read More »സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ്; കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ആന്ധ്രയും തമിഴ്നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം. കൊച്ചിയില്‍ രണ്ട് മാസമായി നടക്കുന്ന ക്യാമ്പില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നത്. കോഴിക്കോട് അടുത്ത മാസം അഞ്ചു മുതലാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. നിലവില്‍ 60 പേരാണ് ക്യാമ്പിലുള്ളത്.
Read More »ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീകരസംഘടനയുടെ ഭീഷണി.
ഇന്ത്യാ-ബംഗ്ലാദേശ് പരമ്പര നടക്കാനിരിക്കെ നായകന് വിരാട് കോഹ്ലിയെ വധിക്കുമെന്ന് ഭീകരസംഘടനയുടെ ഭീഷണി. കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഭീഷണിക്കത്ത് . കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ സംഘടന എന്ന പേരിലാണ് കത്തയച്ചിരിക്കുന്നത്. നവംബര്‍ 3-ാം തിയതി ഞായറാഴ്ച ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് പകലും രാത്രിയുമായി ആദ്യ ടി20 മത്സരം നടക്കുന്നത്. ഈ മത്സരത്തിനിടെ ഇന്ത്യന്‍ നായകന് വിരാടിനേയും പ്രമുഖ രാഷ്ട്രീയ നേതാക്കളേയും വധിക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. കത്ത് ലഭിച്ചത് ദേശീയ അന്വേഷണ ഏജന്‍സിക്കാണ്. അത്തരം ഒരു സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അതിന് ...
Read More »മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍
ബംഗ്ലാദേശിനെതിരായ ട്വന്റി 20, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റ ശേഷമുള്ള ആദ്യ സെലക്ഷന് കമ്മിറ്റി യോഗമാണ് ടീമിനെ തീരുമാനിച്ചത്. മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടി. വിക്കറ്റ് കീപ്പറായാണു സഞ്ജുവിനെ ഉള്‍പ്പെടുത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ബാറ്റ്സ്മാനായി ആണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ പലരും സഞ്ജുവിന് അവസരം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് ട്വന്റി 20 ...
Read More »സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് മമതാ ബാനര്‍ജി
ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിക്ക് ആശംസകള്‍ നേര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയുടേയും ബംഗാളിന്റെയും അഭിമാനമാണ് താങ്കള്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായുള്ള താങ്കളുടെ ഭരണകാലഘട്ടം ഞങ്ങള്‍ക്ക് അഭിമാനമായിരുന്നു. ഒരു പുതിയ ഇന്നിങ്സിനായി കാത്തിരിക്കുന്നു. ഗാംഗുലിക്ക് അഭിനന്ദനം അറിയിച്ച്ക്കൊണ്ടുള്ള ട്വീറ്റിലാണ് മമത ഇങ്ങനെ പറഞ്ഞത്. ബിസിസിഐ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശം നല്‍കേണ്ട അവസാന തിയതി ഇന്നാണ്. എന്നാല്‍ പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതിനാല്‍ മറ്റാരും ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയില്ല. മുംബൈയില്‍ ഇന്നലെ ചേര്‍ന്ന ബിസിസിഐയുടെ അനൗപചാരിക യോഗത്തിലാണ് ഗാംഗുലിയെ ...
Read More »ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാന്‍ ധാരണ
ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാന്‍ ധാരണ. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അമിത് ഷായുടെ മകന് ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയാകും. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ആണ് ഗാംഗുലി. തെരഞ്ഞെടുക്കപ്പെട്ടാല്‍ 2020 വരെയാകും ഗാംഗുലിയുടെ കാലാവധി. ഈ മാസം 23നാണ് ബി.സി.സി.ഐ തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. ധാരണയായ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക സമര്‍പ്പിക്കില്ലെന്നാണ് സൂചന. എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല ...
Read More »