Politics

ജയിലുകളില്‍ പരിശോധന കര്‍ശനമാക്കും; മുഖ്യമന്ത്രി.

ജയിലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നിന്ന് ടി.പി കേസ് പ്രതികള്‍ അടക്കമുള്ളവരില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കെ.സി ജോസഫ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജയില്‍ അന്തരീക്ഷത്തിന് ചേരാത്ത പലതും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ ഉത്തരവാദികളെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജയില്‍ ഗേറ്റുകളുടെ സുരക്ഷയ്ക്കായി ഐ.ആര്‍.ബി സ്കോര്‍പിയന്‍ വിഭാഗത്തെ ചുമതലപ്പെടുത്തും. ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കും. ജാമറുകള്‍ കേടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ശരീരത്തില്‍ ഒളിപ്പിച്ചാണ് ഫോണുകള്‍ ജയിലിനുള്ളില്‍ എത്തിക്കുന്നത്.

Read More »

ബിജെപിയെ നേരിടാന്‍ സമാജ്‌വാദി പാര്‍ട്ടി പോരെന്ന് മായാവതി..!!

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ മഹാസഖ്യം തകര്‍ന്നെന്ന് പ്രഖ്യാപിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി. രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന എല്ലാ ചെറിയ, വലിയ തെരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്നും മായാവതി അറിയിച്ചു. ട്വിറ്ററിലൂടെയാണ് മായാവതി നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന് വ്യക്തമായി. ബിജെപിയെ നേരിടാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കഴിയില്ലെന്നും മഹാസഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഇനി സാധ്യമല്ലെന്നും മായാവതി പറഞ്ഞു. എസ്പിയുമായി നിലനിന്നിരുന്ന എല്ലാ പ്രശ്‌നങ്ങളും മറന്നു കൊണ്ടാണ് സഖ്യത്തിനു തയ്യാറെടുത്തത്. എന്നാല്‍ ...

Read More »

ആന്തൂർ സംഭവം; സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി..!!

പ്രവാസി സംരംഭകന്‍റെ ആത്മഹത്യയിൽ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെയും പാർട്ടി നേതാക്കളെയും സംരക്ഷിച്ച് മുഖ്യമന്ത്രി. ആന്തൂർ സംഭവത്തിന്‍റെ പേരിൽ സി.പി.എമ്മിനെ വേട്ടയാടാമെന്ന് വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നഗരസഭാ സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്തൂർ സംഭവത്തിൽ ആരെയും രക്ഷിക്കാനോ കേസ് അട്ടിമറിക്കാനോ സർക്കാർ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നഗരസഭ അധ്യക്ഷക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചതേയില്ല. സംഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ സി.പി.എം നേതാക്കളുടെ പേര് ...

Read More »

ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗീക പീഡന പരാതി; കേസില്‍ ഇടപെടില്ലെന്ന് കോടിയേരി..!!

മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗീക പീഡന പരാതിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ ബിനോയിയെ സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയാണെന്നും കോടിയേരി പറഞ്ഞു. ബിനോയി എവിടെയന്ന് തനിക്കറിയില്ല, കണ്ടിട്ട് കുറെ ദിവസങ്ങളായെന്നും മകനെ സംരക്ഷിക്കേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More »

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ പോരാട്ടം തുടങ്ങി..!!

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ പോരാട്ടം തുടങ്ങി. ഇന്ത്യക്ക് ബാറ്റിംഗ് ലഭിച്ചു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ധവാനും ഭുവനേശ്വറിനും പിന്നാലെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനും പരുക്കേറ്റതിന്‍റെ മാറിയിട്ടില്ലെങ്കിലും അഫഗാനെതിരെ അനായാസം വിജയം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അഫ്ഗാനിസ്ഥാന്‍ ടീമില്‍ രണ്ടു മാറ്റങ്ങളാണുള്ളത്. നൂര്‍ അലി സദ്രാനു പകരം ഹസ്റതുല്ല സസായും ദൗലത് സദ്രാനു പകരം അഫ്തബ് ആലവും കളിക്കും.

Read More »

കോടിയേരി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം..!!

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടിയോ കോടിയേരിയോ ഇടപെട്ടിട്ടില്ല. അതിനാല്‍ രാജിവെക്കേണ്ടെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റഎ നിലപാട്. അതേസമയം ബിനോയ് കോടിയേരിക്കെതിരായ പരാതി സി.പി.എം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിനോയിയെ പിന്തുണക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ആരോപണം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി.

Read More »

രാജി വയ്ക്കാൻ തയ്യാറല്ലെന്ന് ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമള..!!

ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുടെ പേരിൽ പാർട്ടി അങ്ങേയറ്റം പ്രതിരോധത്തിലായിട്ടും രാജി വയ്ക്കാൻ തയ്യാറല്ലെന്ന് ആരോപണ വിധേയയായ ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമള. പാർട്ടി യോഗത്തിൽ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോ‍ർട്ടുകളെല്ലാം പി കെ ശ്യാമള നിഷേധിച്ചു. വെള്ളിയാഴ്ച ചേർന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും താൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. പക്ഷേ പാർട്ടി പറഞ്ഞാൽ രാജി വയ്ക്കുമെന്നും ശ്യാമള വ്യക്തമാക്കി.

Read More »

കോടിയേരിയുടെ നിലപാട് നാടകം; രമേശ് ചെന്നിത്തല..!!

സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറി നില്‍ക്കാമെന്നകോടിയേരി ബാലകൃഷ്ണന്‍റെ നിലപാട്നാടകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന് ജീര്‍ണത ബാധിച്ചു കൊണ്ടിരിക്കുന്നു. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ വീട് നാളെ സന്ദര്‍ശിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വ്യവസായിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്ണ്‍ ആണ്. ആദ്യം നടപടിസ്വീകരിക്കേണ്ടത് പി.കെ ശ്യാമളക്കെതിരെയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. രാജു നാരായണസ്വാമിയെ പിരിച്ചു വിടാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒരു സത്യസന്ധനെ പുറത്താക്കാന്‍ ശ്രമിക്കുന്നു.നാരായണസ്വാമിയുടെ ആരോപണങ്ങള്‍ നിയമസഭയില്‍ ...

Read More »

സിപിഎം വനിതാ നേതാവിനെ അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു..!!

സിപിഎം വനിതാ നേതാവിനെ പൊതുവേദിയില്‍ വെച്ച് അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ കോടതിയില്‍ എത്തി മുന്‍കൂര്‍ ജാമ്യമെടുത്തു. മന്ത്രിയുടെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന യുവതി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പൊതുവേദിയില്‍ വെച്ച് പ്രസംഗിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കാനിരിക്കെ അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് മന്ത്രി രഹസ്യമായി മുന്‍കൂര്‍ ജാമ്യമെടുത്തത്. 2016 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. എന്‍എച്ച് കുമാരകോടി റോഡിന്‍റെ ഉദ്ഘാടനവേദിയില്‍വച്ച് അന്ന് സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് ...

Read More »

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് കോടിയേരി..!!

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് കോടിയേരി ബാലകൃഷ്ണൻ. മകൻ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎമ്മിനെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ കൂടിയാണ് സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചത്. നിര്‍ണായക നേതൃയോഗങ്ങൾക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മക്കൾക്കെതിരെ വരുന്ന ആരോപണങ്ങളുടെ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ മുൻപെങ്ങുമില്ലാത്ത വിധം പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് എകെജി സെന്‍ററിൽ നടന്ന കൂടിക്കാഴ്ചയിൽ സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധതയറിയിച്ചതെന്നാണ് വിവരം.

Read More »