national

പ്രവാസി വ്യവസായി സാജന്‍റെ ആന്തൂര്‍ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റിന് അനുമതി നല്‍കാമെന്ന്ഉത്തരവ്..!!

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ആന്തൂര്‍ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റിന് അനുമതി നല്‍കാമെന്ന്ഉത്തരവ്. തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ്ഉത്തരവ്. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തണം. ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ഉടന്‍ നല്‍കാനും സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അനുമതി ലഭിക്കാത്തിനെ തുടര്‍ന്നാണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. ചട്ടലംഘനങ്ങള്‍ പരിഹരിച്ച ഉടന്‍ തന്നെ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ്തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.

Read More »

‘കള്ളന്മാര്‍ക്കെല്ലാം പേര് മോദി’ പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് പാട്ന കോടതിയില്‍ ഹാജരാകും..!!

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഇന്ന് പാട്‌ന കോടതിയില്‍ ഹാജരാകും. മോദിയെന്ന് ജാതിപ്പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പട്‌ന സിജെഎം കോടതിയില്‍ സുശീല്‍ കുമാര്‍ മോദി കേസ് നല്‍കിയത്. ഏപ്രില്‍ പതിമൂന്നിന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്ത പറഞ്ഞായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.

Read More »

അധ്യാപികയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍..!!

വിദ്യാര്‍ത്ഥികള്‍ക്ക് എക്സ്ട്രാ ക്ലാസ് എടുക്കാനെന്ന പേരില്‍ അധ്യാപികയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ദില്ലി ജസോലയിലെ സ്കൂളിലാണ് സംഭവം. വ്യാഴാഴ്ചയാണ് സ്കൂളിലെ പ്രിന്‍സിപ്പാള്‍ പൊലീസ് പിടിയിലാകുന്നത്. 27-കാരിയായ അധ്യാപികയുടെ പരാതിയിലാണ് പൊലീസ് പ്രിന്‍സിപ്പാള്‍ രാകേഷ് ശര്‍മയെ അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പാളിന്‍റെ മുറിയിലെത്തിയ അധ്യാപികയ്ക്ക് ഇയാള്‍ ഉറക്കഗുളിക കലര്‍ത്തിയ ശീതളപാനീയം നല്‍കി. അബോധാവസ്ഥയിലായ ഇവരെ പ്രിന്‍സിപ്പാള്‍ പീഡിപ്പിക്കുകയും ഇതിന്‍റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. 2017-ല്‍ നടന്ന സംഭവത്തിന് പിന്നാലെ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രിന്‍സിപ്പാള്‍ തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്നും അധ്യാപികയുടെ ...

Read More »

തീവാരെ അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി..!!

മഹാരാഷ്ട്രയില്‍ 14 പേരുടെ മരണത്തിന് കാരണമായ തീവാരെ അണക്കെട്ട് തകരാന്‍ കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. കനത്തമഴയില്‍ വിള്ളലിനെത്തുടര്‍ന്ന് രത്നഗിരി ജില്ലയിലുള്ള തീവാരെ അണക്കെട്ട് തകര്‍ന്ന് 15 വീടുകളും ഒലിച്ചുപോയിരുന്നു. അണക്കെട്ടിന് ചുറ്റും ധാരാളം ഞണ്ടുകളുണ്ടെന്നും ഇവയാണ് അണക്കെട്ടിന് ചോര്‍ച്ചയുണ്ടാക്കിയതെന്നുമാണ് മന്ത്രിയുടെ കണ്ടെത്തല്‍. ‘അണക്കെട്ടിന് നേരത്തെ ചോര്‍ച്ചയുണ്ടായിരുന്നതല്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായത്. നാട്ടുകാര്‍ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്’, സാവന്ത് പറഞ്ഞു.

Read More »

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ഗാന്ധി…!!

മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ഗാന്ധി. ആളുകളെ ആവശ്യപ്പെടുന്ന സമയത്ത് സഹായിക്കേണ്ടതവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും മുംബൈ നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിട്ടും സഹായിക്കാന്‍ ഒരാളെപ്പോലും കണ്ടില്ലല്ലോയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ‘മുംബൈയെ മുക്കിക്കളഞ്ഞ വെള്ളപ്പൊക്കത്തിന്‍റെ സമയത്ത് നിങ്ങള്‍ എവിടെയായിരുന്നു. സാധാരണക്കാര്‍ക്ക് എന്താവശ്യം വന്നാലും അവരെ സഹായിക്കാന്‍ നാം ഉണ്ടാവണം. അങ്ങിനെയാണ് പാര്‍ട്ടി വളരുക’- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാവാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Read More »

കേന്ദ്ര ടൂറിസം വകുപ്പിന്‍റെ ‘കൗ സര്‍ക്യൂട്ട്’ പദ്ധതിയില്‍ കേരളവും..!!

നാടന്‍ പശുക്കളെ ടൂറിസത്തിന്‍റെ ഭാഗമാക്കി പുതിയ പദ്ധതിക്ക് തെയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. കൗ സര്‍ക്യൂട്ട് എന്ന് പദ്ധതിയാണ് കേരളത്തില്‍ ഒരുങ്ങുന്നത്. പശുപരിപാലനം ജീവിത മാര്‍ഗമാക്കിയവരുടെ വരുമാന വര്‍ധനവു കൂടിയാണ് കൗ സര്‍ക്യൂട്ട് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. മോഡി സര്‍ക്കാറിന്‍റെ രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ ഭാഗമായാണ് കൗ സര്‍ക്യൂട്ട് പദ്ധതി ഒരുങ്ങുന്നത്. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കുന്നത്. വിദേശ സര്‍വകലാശാലകളില്‍ രാജ്യത്തെ പശുക്കളെക്കുറിച്ച്‌ പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ ഇന്ത്യയിലെ മൃഗസംരക്ഷണത്തെ കുറിച്ചും, ...

Read More »

എച്ച്.ഐ.വിക്ക് മരുന്ന് യാഥാര്‍ഥ്യമാകുന്നു..!!

എച്ച്.ഐ.വി വൈറസിനെ നിയന്ത്രിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതില്‍ ശാസ്ത്രലോകം അവസാനഘട്ടത്തില്‍. ഇതുവരെ ബാധിച്ച 70 ദശലക്ഷം പേരില്‍ 35 ദശലക്ഷം പേരുടെ ജീവനെടുത്ത വൈറസാണ് എച്ച്.ഐ.വിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നത്. പരീക്ഷണശാലയില്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്.ഐ.വി പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഇപ്പോഴും പ്രതിവര്‍ഷം നാല് ലക്ഷം പേര്‍ എച്ച്.ഐ.വി ബാധിച്ച് മരിക്കുന്നുണ്ട്.

Read More »

എൻ ഡി എ സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു.

രണ്ടാം എൻ ഡി എ സർക്കാരിന്‍റെ ആദ്യ ബജറ്റ് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നു. പുതിയ ഇന്ത്യക്ക് വേണ്ടിയുള്ള ബജറ്റാണ് ഇതെന്ന് നിർമ്മല പാർലമെന്റിൽ പറഞ്ഞു. ആദ്യ എൻ ഡി എ സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് നിർമ്മല സീതാരാമന്‍റെ പാർലമെന്റിലെ പ്രസംഗം. പ്രവർത്തിക്കുന്ന സർക്കാരിനുള്ള അംഗീകാരമാണ് ഇത്തവണത്തെ ജനവിധി. 2.7 ട്രില്യൺ ഡോളറായി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വളർന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ഈ വർഷം 5 ട്രില്യൺ ഡോളറായി സാമ്പത്തിക വ്യവസ്ഥ വളരും. വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള അംഗീകാരം ജനങ്ങൾ ...

Read More »

തൂത്തുക്കുടിയില്‍ ദുരഭിമാനക്കൊല; നവദമ്പതികളെ വെട്ടിക്കൊന്നു..!!

തൂത്തുക്കുടിയില്‍ ജാതിമാറി വിവാഹം ചെയ്തതിന്‍റെ പേരില്‍ നവദമ്പതികളെ വെട്ടിക്കൊന്നു. കൊല്ലപ്പെട്ട യുവതി ഗര്‍ഭിണിയാണ്. പെരിയാര്‍ നഗര്‍ കോളനിയിലാണു സംഭവം. പെരിയാര്‍ നഗര്‍ കോളനി തിരുമണിയുടെ മകന്‍ ചോലൈരാജ (23), പല്ലാങ്കുളം അഴകറുടെ മകള്‍ ചേച്ചിയമ്മാള്‍ എന്ന ജ്യോതി (20) എന്നിവരെയാണ് കൊലപ്പെടുത്തിയത്. വീടിനു പുറത്തെ കട്ടിലില്‍ ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഈ ക്രൂരകൃത്യം. ചോലൈരാജയുടെ വീട്ടില്‍വെച്ചായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ ആറോടെ വീടിനു പുറത്തിറങ്ങിയ ചോലൈരാജയുടെ അമ്മ മുത്തുമാരിയാണ് മകനും ഭാര്യയും കഴുത്തും കൈകാലുകളും അറ്റനിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതു കണ്ടത്. തൂത്തുക്കുടി എസ്.പി അരുണ്‍ ബാലഗോപാലന്‍റെ ...

Read More »

വ്യോമസേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ സ്വന്തം മകളെ വെടിവച്ച് കൊന്നു..!!

വ്യോമസേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ സ്വന്തം മകളെ വെടിവച്ച് കൊന്നു. സൈനിക് കോളനി താമസക്കാരനായ ഉദയ്‌വീർ യാദവാണ് മകളെ കൊലപ്പെടുത്തിയത്. മകൾ സോണിയുടെ തലയിലേക്ക് രണ്ട് ബുള്ളറ്റുകളാണ് ഇയാൾ ഉതിർത്തത്. ദുരഭിമാന കൊലയാണിതെന്ന് പ്രതി പൊലീസിൽ സമ്മതിച്ചു. നാട്ടുകാരനായ യുവാവുമായുള്ള പ്രണയത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായത്.പ്ലസ് ടു വിദ്യാർത്ഥിനിയായ സോണിയും നാട്ടുകാരനായ ഒരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മാവന്‍റെ പരാതിയിൽ പൊലീസ് അച്ഛനെതിരെ കേസെടുത്തു.  പ്രതി സ്വന്തം തോക്കിൽ നിന്ന് മൂന്ന് വട്ടം വെടിയുതിർത്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ ...

Read More »