national

ഇടിമിന്നലും പേമാരിയും തല്‍സമയം പ്രവചിക്കാന്‍ സംവിധാനവുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്..!!

പേമാരിയും ഇടി മിന്നലും പ്രാദേശിക തലത്തില്‍ തല്‍സമയം പ്രവചിക്കാന്‍ സംവിധാനവുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയറോളജി, നാഷനല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ക്കാസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പുതിയ സംവിധാനം. രാജ്യത്തെ 450 സ്ഥലങ്ങളാണു പട്ടികയില്‍ ഉള്‍പ്പെട്ടത്. കേരളത്തില്‍ നിന്നുള്ള 21 സ്ഥലങ്ങള്‍ ഇവയാണ്: ശബരിമല, മൂന്നാര്‍, കുമരകം, തേക്കടി, കോവളം, വര്‍ക്കല, പൊന്മുടി, പൈനാവ് , തൃശൂര്‍, കാക്കനാട്, എറണാകുളം, കൊച്ചി, കോട്ടയം, കുമളി, പെരിയാര്‍, ആലപ്പുഴ, ...

Read More »

പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു; ഒരാള്‍ക്ക് പരിക്ക്..!!

ജമ്മു കശ്മീരിലെ രജൗരിയിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു. വെടിവെപ്പിൽ ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവച്ചതോടെ  സൈന്യവും തിരിച്ചടിച്ചു. അതേസമയം ഭീകരൻ ബുർഹാൻ വാനിയുടെ ചരമവാർഷികം കണക്കിലെടുത്ത് താഴ്‍വരയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്‍റര്‍നെറ്റ് ബന്ധങ്ങളും താൽക്കാലികമായി നിർത്തിവച്ചു. വിഘടനവാദികൾ ഇന്ന് കശ്മീരിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ സേനകൾക്ക് ജാഗ്രത നിർദ്ദശം നൽകിയിട്ടുണ്ട്.

Read More »

കര്‍ണാടക മന്ത്രി എച്ച്. നാഗേഷ് രാജി വച്ചു..!!

കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി ഒരു മന്ത്രി രാജിവെച്ചു. എച്ച്‌. നാഗേഷ് ആണ് മന്ത്രിസ്ഥാനം രാജിവെച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ വാജുഭായ് വാലക്ക് കൈമാറി. സ്വതന്ത്ര എം.എല്‍.എയായ നാഗേഷ് കുമാരസ്വാമി സര്‍ക്കാറിനുള്ള പിന്തുണയും പിന്തുണച്ചു.    ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാണ് സ​ഖ്യ​സ​ര്‍​ക്കാ​റി​നു​ള്ള പി​ന്തു​ണ പി​ന്‍​വ​ലി​ക്കുമെന്ന വിവരം സ്വ​ത​ന്ത്ര സ്​​ഥാ​നാ​ര്‍​ഥി എ​ച്ച്‌. നാ​ഗേ​ഷും കെ.​പി.​ജെ.​പി അം​ഗം ആ​ര്‍. ശ​ങ്ക​റും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജൂണില്‍ ഇരുവര്‍ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യം കൂടെ നിര്‍ത്തുകയായിരുന്നു. ബി.ജെ.പിയെ പിന്തുണക്കാന്‍ തയ്യാറാണെന്ന് രാജിക്ക് ശേഷം നാഗേഷ് പറഞ്ഞു.

Read More »

കനത്ത മഴ; മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു..!!

കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിങ്കളാഴ്ച രാവിലെ കനത്ത മഴയാണ് മുംബൈയിലുണ്ടായത്. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന ഏതാനും വിമാനങ്ങള്‍ വൈകി. കനത്ത മഴമൂലം കാഴ്ച അവ്യക്തമാണെന്നും വിമാനങ്ങള്‍ വൈകുകയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ല. മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. മഴ തുടരുന്നത് കാരണം സര്‍വിസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് വിമാനക്കമ്ബനികളും യാത്രികരെ അറിയിച്ചിട്ടുണ്ട്. മുംബൈയില്‍ അടുത്ത 48 മണിക്കൂറില്‍ ഇടവിട്ടുള്ള കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Read More »

ലൈംഗിബന്ധത്തിന് തടസം നിന്നു; ഭാര്യയെ കൊലപ്പെടുത്തി യുവാവ് സ്വന്തം ലിംഗം മുറിച്ചു കളഞ്ഞു…!!

ലൈംഗിബന്ധത്തിന് തടസം നിന്ന ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് സ്വന്തം ലിംഗം മുറിച്ചു കളഞ്ഞു. സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയായിരുന്നു ദാരുണസംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഭാര്യ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. അന്‍വറുല്‍ ഹസന്‍(24) കക്ര പോക്കര്‍ ഗ്രാമത്തില് ഭാര്യ മെഹ്നസുമായി(21)ട്ടാണ് താമസിച്ചിരുന്നത്. ‘ ഞാന്‍ ഭാര്യയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും അവള്‍ സമ്മതിച്ചില്ല. ഇതില്‍ കലികയറിയ താന്‍ അവളെ കൊലപ്പെടുത്തുകയും എന്‍റെ ലിംഗം ഛേദിക്കുകയും ചെയ്തു എന്നാണ് ഹസന്‍ നല്‍കിയിരിക്കുന്ന ...

Read More »

രണ്ട് വയസുകാരനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി..!!

കര്‍ണാടകയില്‍ രണ്ട് വയസുകാരനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. മൈസൂര്‍ സ്വദേശിയായ കൗശലാണ് പിതാവിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായി മരണപ്പെട്ടത്. സംഭവത്തില്‍ പിതാവ് ശശികുമാറിനേയും മാതാവ് പരിമളത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിമളത്തിന് അവിഹിത ബന്ധമുണ്ടെന്നും രണ്ടാമത്തെ കുഞ്ഞായ കൗശല്‍ തന്‍റെ മകന്‍ അല്ലെന്നും ശശികുമാര്‍ നിരന്തരം പറയുമായിരുന്നു. ഇക്കാരണത്താല്‍ പലതവണ ഇരുവരും തമ്മില്‍ വഴക്കിട്ടിട്ടുണ്ടായിരുന്നു. ആറ് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

Read More »

ബസ് നദിയിലേക്ക് മറിഞ്ഞ് 29 മരണം..!!

ആഗ്രയ്‍‍ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. അപകടത്തില്‍ പരിക്കറ്റ 15 ഓളം പേരെ രക്ഷപ്പെടുത്തി. ലക്നൗവിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. കൈവരിയില്‍ തട്ടിയ ബസ് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണ നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടു.  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Read More »

കര്‍ണാടക വിഷയം; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്..!!

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിമത എംഎല്‍എമാരുമായി ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം കര്‍ണാടക വിഷയത്തില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് ഇറക്കി.

Read More »

രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു..!!

കര്‍ണാടകയിലെ കോലാറില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ മോദിമാരും കള്ളന്‍മാരായത് എങ്ങിനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പട്‌ന ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബാങ്ക് തട്ടിപ്പുകേസില്‍ നീരവ് മോദിയെയും റഫാല്‍ അഴിമതില്‍ നരേന്ദ്ര മോദിയെയും കുറിച്ച് സംസാരിക്കവെയായിരുന്നു രാഹുലിനെ പ്രസ്താവന. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. കോടതി നിര്‍ദേശപ്രകാരം ഹാജരായ രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. ആര്‍.എസ്.എസും ബി.ജെ.പിയും രാഷ്ട്രീയമായി ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമാണ് കേസുകളെന്ന് രാഹുല്‍ പ്രതികരിച്ചു.

Read More »

രാഹുല്‍ രാജി പിന്‍വലിച്ചില്ലെങ്കില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യും; ബിഹാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍..!!

രാഹുല്‍ ഗാന്ധി രാജി പിന്‍വലിച്ചില്ലെങ്കില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ബിഹാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ചശേഷം ആദ്യമായി ഇന്ന് രാഹുല്‍ ബിഹാര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. പട്‌നയിലെ വിവിധയിടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കി പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളില്‍, ജൂലൈ 11-ന് പട്‌നയില്‍ വെച്ച് തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരാകാനാണ് രാഹുല്‍ ഇന്ന് പട്‌നയിലെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് രാഹുല്‍ ഈയാഴ്ച ആദ്യം രാജിവെച്ചത്.

Read More »