national

എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടില്‍ വന്‍ വര്‍ധന..!!

കേരളത്തില്‍ സീറ്റൊന്നും കിട്ടിയില്ലങ്കിലും എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടില്‍ വന്‍ വര്‍ധന. 2014 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്‍റെ  61 ശതമാനം വോട്ടാണ് ഇത്തവണ കൂടുതല്‍ കിട്ടിയത്. 2014ല്‍ എന്‍ഡിഎയ്ക്ക് 19,44,249 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ 31,62,115 വോട്ടുകള്‍ നേടി. 12,17,866 വോട്ടിന്‍റെ വര്‍ധന. വോട്ടില്‍ ഏറ്റവും കൂടുതല്‍ മുന്നേറ്റം ഉണ്ടായത് തൃശ്ശൂരാണ്. അവിടെ 1,91,141 വോട്ടാണ് ഇത്തവണ കൂടിയത്. കോട്ടയത്ത് 1.10 ലക്ഷവും ആലപ്പുഴയില്‍ 1.43 ലക്ഷവും പത്തനംതിട്ടയില്‍.1.56 ലക്ഷവും ആറ്റിങ്ങലില്‍ 1.55 ലക്ഷവും  വോട്ടുകള്‍ ഇത്തവണ കൂടി. വയനാട്ടില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക വോട്ടു കുറഞ്ഞത്. അതും ...

Read More »

മോദിക്ക് ആശംസകള്‍ അറിയിച്ച് ലോക നേതാക്കള്‍..!!

തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതിന് മോദിയേയും ബി.ജെ.പിയെയും അഭിനന്ദിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ-യു.എസ് സഹകരണത്തില്‍ മഹത്തായ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നൂവെന്ന് ആശംസിച്ചു. മേഖലയിലെ സമാധാനത്തിനും വികസനത്തിനും യോജിച്ച് പ്രവര്‍ത്തിക്കാനാവട്ടെയെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ആശംസ. ഇമ്രാന് നന്ദി അറിയിച്ച മോദി , മേഖലയിലെ സമാധാനത്തിനും വികസനത്തിനുമാണ് താന്‍ പ്രധാന്യം നല്‍കിയിട്ടുള്ളതെന്ന് മറുപടി സന്ദേശത്തില്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഷര്‍മ ഒലി, അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനി, വിയറ്റ്നാം പ്രധാനമന്ത്രി നുവാന്‍ സുവാന്‍ ഫുക്ക് ...

Read More »

വോട്ടിംങ് മെഷീന്‍ തലച്ചുമടായി കൊണ്ടുപോകാന്‍ കുട്ടികളും..!!

വോട്ടിങ് മെഷീന്‍ കുട്ടികള്‍ തലച്ചുമടായി കൊണ്ടുപൊകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അതീവ സുരഷയില്‍ കൈകാര്യം ചെയ്യേണ്ട വോട്ടിംങ് മെഷീനുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശവുമായി രംഗത്തെത്തി. ബിഹാറില്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നത് കുട്ടിക്കളിയായിരിക്കുകയാണ്. പ്രത്യേകിച്ച് യാതൊരു സുരക്ഷാ സംവിധാനങ്ങളുമൊരുക്കാതെ സാധാരണ വാഹനങ്ങളിലാണ് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നതെന്നും തേജസ്വി യാദവ് ആരോപിക്കുന്നു.

Read More »

നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിൽ ആശങ്കയെന്ന് പാകിസ്ഥാൻ..!!

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എഴുതിയ കത്തിൽ കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഭീകര സംഘടനകളെ വളർത്തുന്ന നടപടികൾ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ചർച്ചയുമില്ലെന്നായിരുന്നു ഇതിന് ഇന്ത്യ നൽകിയ മറുപടി . ഇനി ഇന്ത്യയുമായി ഒരു ചർച്ച ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണ് പാക് അധികൃതർ പിന്നീട് വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ പരാജയപ്പെടുമെന്നുള്ള ധാരണയിലാണ് പാക് അധികൃതർ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. എന്നാൽ ഇന്ത്യൻ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ നരേന്ദ്രമോദി ...

Read More »

എക്സിറ്റ് പോൾ കണ്ട് ഭയപ്പെടരുതെന്ന് രാഹുലിന്‍റെ ആഹ്വാനം..!!

എക്സിറ്റ് പോളുകൾ കണ്ട് തളർന്ന കോൺഗ്രസ് പ്രവർത്തകരെ സമാധാനിപ്പിച്ച് രാഹുലിന്‍റെ ട്വീറ്റ് . എക്സിറ്റ് പോളുകൾ കണ്ട് നിരാശപ്പെടരുതെന്നും , ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം . കോൺഗ്രസിനെ വിശ്വസിച്ച് തന്നെ ഇനിയും മുന്നോട്ട് പോകണമെന്നും രാഹുൽ അഭ്യർത്ഥിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ അധികാരം നിലനിർത്തുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും വ്യക്തമാക്കുന്നത്. ആദ്യം പുറത്തുവന്ന നാല് എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎയ്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിക്കുന്നു.

Read More »

വിവിപാറ്റ് ആദ്യം എണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി..!!

വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിവിപാറ്റിന് പകരം ഇ.വി.എമ്മിലെ വോട്ടുകളാണ് ആദ്യം എണ്ണുകയെന്ന് കമ്മീഷൻ അറിയിച്ചു. പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിച്ചാൽ ഫലസൂചന വൈകുമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇ.വി.എം തിരിമറിയുടെ സാധ്യത മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന ആവശ്യമുന്നയിച്ചാണ് വിവിപാറ്റുകള്‍ ആദ്യമെണ്ണണമെന്ന് പ്രതിപക്ഷം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്. ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു പ്രതിപക്ഷം തീരുമാനമെടുത്തിരുന്നത്. എന്നാൽ കോടതിയിൽ നിന്നും സമാന വിധിയുണ്ടായാൽ തിരിച്ചടിയായി മാറുമെന്നതിനാൽ സുപ്രീംകോടതിയിലേക്ക് പോകാൻ സാധ്യതയില്ലെന്ന സൂചനകളാണിപ്പോള്‍ പുറത്തു വരുന്നത്.

Read More »

കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബാക്രമണം; സൈനികന് വീരമൃത്യു..!!

കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബാക്രമണം. ഒരു സൈനികന് വീരമൃത്യു. 8 സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ച് മേഖലയിലെ മെന്‍ഡര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍മാര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന. ഇന്ന് രാവിലെ ജമ്മുകാശ്മീരിലെ കുല്‍ഗാമിലെ ഗോപാല്‍പോറ പ്രദേശത്തും ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സൈന്യം രണ്ട് ഭീകരെ വധിച്ചിരുന്നു.

Read More »

പൊലീസ്‌ സ്റ്റേഷനില്‍ വന്‍ കവര്‍ച്ച..!!

പൊലീസ്‌ സ്റ്റേഷനിലെ സ്റ്റോര്‍ മുറിയില്‍ നിന്ന്‌ സാധനങ്ങള്‍ മോഷണം പോയത്‌ പൊലീസുകാരറിഞ്ഞത്‌ ഒന്നരദിവസത്തിന്‌ ശേഷം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്‌ ജില്ലയിലുള്ള ശഹീദാബാദ്‌ പൊലീസ്‌ സ്റ്റേഷനിലാണ്‌ സംഭവം. വിവിധ കേസുകളിലെ തൊണ്ടിമുതലുകളടക്കമുള്ളവയാണ്‌ മോഷണം പോയത്‌. പൊലീസ്‌ സ്റ്റേഷന്‍ സമുച്ചയത്തില്‍ തന്നെയുള്ള സ്റ്റോര്‍ മുറിയിലാണ്‌ മോഷണം നടന്നത്‌. മെയ്‌ 20ന്‌ രാവിലെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ട സ്റ്റോര്‍ ഇന്‍ചാര്‍ജ്‌ സംഭവം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മോഷണം നടന്നത്‌ മെയ്‌ 18ന്‌ രാത്രിയിലാണെന്ന്‌ കണ്ടെത്തി. പ്രതികളില്‍ നിന്ന്‌ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, വലുതും ചെറുതുമായ 90ലധികം ബാറ്ററികള്‍, ...

Read More »

വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; ടിക്കാറാം മീണ.

വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍ ആരംഭിക്കും. 140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചതായി ടിക്കാറാം മീണ അറിയിച്ചു. ഇത് ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും മീണ പറഞ്ഞു. വോട്ടെണ്ണലിനിടെ തര്‍ക്കം വന്നാല്‍ വിവി പാറ്റിന്‍റെ എണ്ണമാകും കണക്കിലെടുക്കുക.ഇത് സ്ഥാനാര്‍ത്ഥികള്‍ക്ക് അംഗകരിക്കേണ്ടി വരുമെന്നും മീണ. മോക്ക് പോളിംഗ് ഡാറ്റ നീക്കാത്ത ഇവിഎമ്മുകള്‍ അവസാനമേ എണ്ണുകയുള്ളൂ.

Read More »

ഈ ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞത്; വിരാട് കൊഹ്ലി..!!

ഇംഗ്ലണ്ടില്‍ വെച്ച്‌ നടക്കുന്ന 2019 ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൊഹ്ലി. ഈ വര്‍ഷത്തെ ലോകകപ്പിന്‍റെ ഫോര്‍മാറ്റാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഫോര്‍മാറ്റിന്‍റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്നത്. ഈ വര്‍ഷത്തെ ലോകകപ്പ് ടീമുകളെല്ലാം വളരെ ശക്തരാണെന്നും അഫ്ഗാനിസ്ഥാന്‍ വരെ തങ്ങളുടെ ടീമില്‍ വളരെ കരുത്തരാണെന്നും താരം പറഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചങ്കില്‍ മാത്രമേ വിജയം കൈവരിക്കാനാവൂ എന്നും കൊഹ്ലി ...

Read More »