national

പാലം കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി..!!

മുംബൈയില്‍ പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി. നവി മുംബൈയിലെ ഗഡി നദിക്ക് മുകളിലെ പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.30 ന് പന്‍വേല്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ഉമ്രോലി ഗ്രാമത്തിലാണ് സംഭവം. ആദിത്യ അമ്രേ (30), സരിക അമ്രേ(28) എന്നിവരെയാണ് കാണാതായത്. ദിവസങ്ങളായി മഴ തുടരുന്നതിനാല്‍ നദി കര കവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയിരുന്നു. പാലത്തിന് കൈവരികളും ഇല്ല. ഇത് അപകടത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളെ കാണാതായതോടെ നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. ...

Read More »

സഭയില്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ച് രാഹുല്‍ ഗാന്ധി..!!

കര്‍ണാടക വിഷയത്തില്‍ ലോക്‌സഭയില്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദി ബി.ജെ.പിയാണെന്ന് ആരോപിച്ചായിരുന്നു സഭയില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. 17 ആമത് ലോക്‌സഭയില്‍ ആദ്യമായാണ് രാഹുല്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുല്‍ സഭയിലെത്തിയത്. ആ സമയം കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കര്‍ണാടക വിഷയം സഭയില്‍ ഉന്നയിക്കുകയായിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പിക്കാര്‍ വേട്ടയാടിയെന്നും കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നതെന്നും രഞ്ജന്‍ ചൗധരി ആരോപിച്ചു.

Read More »

ഭക്ഷണത്തെ ചൊല്ലി തര്‍ക്കം; ട്രക്ക് ഡ്രൈവര്‍ സഹായിയുടെ നാവ് മുറിച്ചു..!!

ഉത്തര്‍പ്രദേശിലെ ഷഹ്ജാന്‍പുര്‍ ജില്ലയില്‍ ട്രക്ക് ഡ്രൈവര്‍ സഹായിയുടെ നാവ് മുറിച്ചു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്. അത്താഴത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ട്രക്ക് ഡ്രൈവര്‍ സഹായിയുടെ നാവ് മുറിച്ചത്. സംഭവ ദിവസം രാത്രി ട്രക്ക് ഡ്രൈവര്‍ ഹരീഷ്ചന്ദ്രയും സഹായി ദാബു ഖാനും ആഹാരം കഴിക്കുന്നതിനായി ഹോട്ടലില്‍ കയറി. പിന്നീട് എന്ത് കഴിക്കണമെന്നതിനെ കുറിച്ച്‌ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും കുപിതനായ ഹരീഷ്ചന്ദ്ര കയ്യില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ സഹായിയുടെ നാക്ക് മുറിക്കുകയായിരുന്നു. ദാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. ദാബുവിന്‍റെ പരാതിയില്‍ ഹരീഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

Read More »

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ കോടതിയില്‍..!!

വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ് നായര്‍ കോടതിയില്‍. വയനാട്ടില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയില്‍ എത്തിയെങ്കിലും തെരഞ്ഞടുപ്പ് കേസായി ഫയല്‍ ചെയ്യാനായിരുന്നു നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്യാനുള്ള അവസാന ദിവസമാണ് സരിത ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും ഹൈബി ഈഡന്‍ മത്സരിച്ച എറണാകുളത്തുമായിരുന്നു സരിത നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ ...

Read More »

തെലുങ്കാനയില്‍ ഓടി കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു..!!

തെലുങ്കാനയില്‍ ഓടി കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. നര്‍സിംഗിള്‍ നിന്ന് കോകപേട്ടയില്‍ വരുന്ന ബസാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്‍ജിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാധമിക നിഗമനം. ബസ് ഓടുന്നതിനിടയില്‍ എഞ്ചിനില്‍ നിന്ന് പുക ഉയരുകയും തുടര്‍ന്ന് തീപീടിക്കുകയുമായിരുന്നു. ബസില്‍ യാത്രക്കാര്‍ ഇല്ലായിരുന്നവെന്നും ഡ്രൈവര്‍ ഉടന്‍ രക്ഷപ്പെട്ടെന്നും അധകൃതര്‍ അറിയിച്ചു. പിന്നീട് അഗ്നിശമന സേനയുടെ സഹായത്തോടെ തീ അണച്ചു.

Read More »

സൈനിക ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍..!!

സൈനിക ഉദ്യോഗസ്ഥന്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍. അസം സ്വദേശിയായ ജെ സി ബറുവ (51)യെയാണ് ദക്ഷിണ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാശ്മീരില്‍ ഇന്ത്യന്‍ സേനയില്‍ സുബേദാര്‍ മേജറായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു ബറുവ. ആത്മഹത്യാക്കുറിപ്പ് മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തു. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പ് ബറുവ തന്നെയാണോ എഴുതിയതെന്ന് തിരിച്ചറിയുന്നതിന് കൈയക്ഷരവിദഗ്ധരുടെ സഹായം തേടുമെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ദേവേന്ദ്ര ആര്യ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് ബറുവ ആത്മഹത്യ ചെയ്ത വിവരം പൊലീസിന് ലഭിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ബറുവ ...

Read More »

മതിയായ ചികിത്സ ലഭിക്കാതെ പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ ആള്‍ മരിച്ചു.

മതിയായ ചികിത്സ ലഭിക്കാതെ പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ ആള്‍ മരിച്ചു. 55കാരനായ നൂറുല്‍ ഹസനാണ് മരിച്ചത്. 330 കിലോയാണ് ഇയാളുടെ തൂക്കം. ലാഹോറിലെ ഷാലമാര്‍ ആശുപത്രിയിലായിരുന്നു സംഭവം. ചികിത്സയിലുണ്ടായിരുന്ന ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ ഹസനെ പരിചരിക്കേണ്ട ജീവനക്കാര്‍ ഇല്ലാതെ വന്നു. നൂറുല്‍ ഹസനും മറ്റൊരു രോഗിയും മതിയായ ചികില്‍സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി. അക്രമങ്ങളെ തുടര്‍ന്ന് മിക്ക ജീവനക്കാരും ജോലി ചെയ്യാതെ മടങ്ങിയിരുന്നു. ഐസിയുവില്‍ ജീവനക്കാര്‍ ഇല്ലാതെ വരികയും തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ നൂറുല്‍ ...

Read More »

ഇടിമിന്നലും പേമാരിയും തല്‍സമയം പ്രവചിക്കാന്‍ സംവിധാനവുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്..!!

പേമാരിയും ഇടി മിന്നലും പ്രാദേശിക തലത്തില്‍ തല്‍സമയം പ്രവചിക്കാന്‍ സംവിധാനവുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയറോളജി, നാഷനല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ക്കാസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പുതിയ സംവിധാനം. രാജ്യത്തെ 450 സ്ഥലങ്ങളാണു പട്ടികയില്‍ ഉള്‍പ്പെട്ടത്. കേരളത്തില്‍ നിന്നുള്ള 21 സ്ഥലങ്ങള്‍ ഇവയാണ്: ശബരിമല, മൂന്നാര്‍, കുമരകം, തേക്കടി, കോവളം, വര്‍ക്കല, പൊന്മുടി, പൈനാവ് , തൃശൂര്‍, കാക്കനാട്, എറണാകുളം, കൊച്ചി, കോട്ടയം, കുമളി, പെരിയാര്‍, ആലപ്പുഴ, ...

Read More »

പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു; ഒരാള്‍ക്ക് പരിക്ക്..!!

ജമ്മു കശ്മീരിലെ രജൗരിയിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു. വെടിവെപ്പിൽ ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവച്ചതോടെ  സൈന്യവും തിരിച്ചടിച്ചു. അതേസമയം ഭീകരൻ ബുർഹാൻ വാനിയുടെ ചരമവാർഷികം കണക്കിലെടുത്ത് താഴ്‍വരയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്‍റര്‍നെറ്റ് ബന്ധങ്ങളും താൽക്കാലികമായി നിർത്തിവച്ചു. വിഘടനവാദികൾ ഇന്ന് കശ്മീരിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ സേനകൾക്ക് ജാഗ്രത നിർദ്ദശം നൽകിയിട്ടുണ്ട്.

Read More »

കര്‍ണാടക മന്ത്രി എച്ച്. നാഗേഷ് രാജി വച്ചു..!!

കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി ഒരു മന്ത്രി രാജിവെച്ചു. എച്ച്‌. നാഗേഷ് ആണ് മന്ത്രിസ്ഥാനം രാജിവെച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ വാജുഭായ് വാലക്ക് കൈമാറി. സ്വതന്ത്ര എം.എല്‍.എയായ നാഗേഷ് കുമാരസ്വാമി സര്‍ക്കാറിനുള്ള പിന്തുണയും പിന്തുണച്ചു.    ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാണ് സ​ഖ്യ​സ​ര്‍​ക്കാ​റി​നു​ള്ള പി​ന്തു​ണ പി​ന്‍​വ​ലി​ക്കുമെന്ന വിവരം സ്വ​ത​ന്ത്ര സ്​​ഥാ​നാ​ര്‍​ഥി എ​ച്ച്‌. നാ​ഗേ​ഷും കെ.​പി.​ജെ.​പി അം​ഗം ആ​ര്‍. ശ​ങ്ക​റും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജൂണില്‍ ഇരുവര്‍ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യം കൂടെ നിര്‍ത്തുകയായിരുന്നു. ബി.ജെ.പിയെ പിന്തുണക്കാന്‍ തയ്യാറാണെന്ന് രാജിക്ക് ശേഷം നാഗേഷ് പറഞ്ഞു.

Read More »