national

പാസ്‌വേര്‍ഡുകള്‍ പരസ്യമായി; ഇന്‍സ്റ്റഗ്രാമിന്‍ വന്‍സുരക്ഷാവീഴ്ച..!!

സുരക്ഷാവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ചില ഉപയോക്താക്കളുടെ പാസ്‌വേര്‍ഡുകള്‍ പരസ്യമായതായി ഇന്‍സ്റ്റാഗ്രാം. ഈ വിവരം ബന്ധപ്പെട്ട ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാം നേരിട്ട് അറിയിച്ചിട്ടുണ്ട്. ജി.ഡി.പി.ആര്‍ നിയമം നിര്‍ദേശിച്ചതനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റഗ്രാം ഏപ്രിലില്‍ അവതരിപ്പിച്ച ഫീച്ചറിലുണ്ടായ തകരാറാണ് പുതിയ പ്രശ്നത്തിന് കാരണം. ഇന്‍സ്റ്റഗ്രാമിലെ ‘ഡൗണ്‍ലോഡ് യുവര്‍ ഡാറ്റ ടൂള്‍’ ഉപയോഗിച്ചവരുടെ പാസ്‌വേര്‍ഡുകള്‍ അവരുടെ വെബ് ബ്രൗസറില്‍ തന്നെ പ്രത്യക്ഷപ്പെടുകയാണുണ്ടായത്.  ഉപയോക്താക്കള്‍ നല്‍കുന്ന പാസ്‌വേര്‍ഡുകള്‍ അതുപോലെ തന്നെയാണ് ഇന്‍സ്റ്റഗ്രാം സൂക്ഷിക്കുന്നതെങ്കില്‍ അത് വലിയ സുരക്ഷാവീഴ്ചയാണെന്നും നിരീക്ഷിക്കപ്പെടുന്നു. പാസ്വേര്‍ഡുകള്‍ മാറ്റങ്ങളൊന്നും വരുത്താതെ അതുപോലെ തന്നെ ശേഖരിച്ചാല്‍ മാത്രമേ ഇങ്ങനെ ഒരു പ്രശ്നമുണ്ടാവുകയുള്ളു ...

Read More »

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ മരണം 45 ആയി..?

തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45 ആയി. രണ്ടരലക്ഷത്തോളം പേരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ഗുരുതരമല്ലാത്ത പരിക്കേറ്റവര്‍ക്ക് കാല്‍ ലക്ഷവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കൊടുങ്കാറ്റ് തീവ്രമായി ബാധിച്ച പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചുവരികയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളോട് അഭ്യര്‍ഥിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് കൊടുങ്കാറ്റ് ബാധിച്ച ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാഗപട്ടണം, തഞ്ചാവൂര്‍, ...

Read More »

അയ്യപ്പൻ ഫോട്ടോഷാപ്പോണെന്ന് ആരോപണം: പൃഥ്വിരാജിന്റെ സിനിമയ്ക്ക് ട്രോള്‍ മഴ..!!

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമയാണ് അയ്യപ്പന്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നുകഴിഞ്ഞു. എന്നാല്‍ പോസ്റ്ററിന് ലഭിക്കുന്നത് ട്രോള്‍ പെരുമഴയാണ്. സോഷ്യല്‍ മീഡിയ പോസ്റ്ററിനെ വിലയിരുത്തിയതാണ് താര്തതിന് വിനയായത്. പൃഥ്വി അഭിനയിച്ച അയ്യ എന്ന ചിത്രത്തിലെ ഫോട്ടോയും കടുവയുടെ ചിത്രവും എഡിറ്റ് ചെയ്ത് പുതിയ പോസ്റ്ററാക്കിയതെന്നാണ് ട്രോളര്‍മാരുടെ ആരോപണം.   പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന കടുവയുടെ യഥാര്‍ഥ ചിത്രം വരെ അവര്‍ പൊക്കിയെടുത്തിട്ടുണ്ട്. ഫോട്ടോഷാപ്പാണെന്ന് ആരോപിക്കുന്നെങ്കിലും ഈ പോസ്റ്ററിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ പട്ടികയിലേക്കാണ് സ്വാമി അയ്യപ്പന്റെ വീരഗാഥയും കയറിപ്പറ്റുന്നത്. ശങ്കര്‍ ...

Read More »

ഫേസ്ബുക്ക് ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു..??

ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് പ്രവര്‍ത്തനം നിലച്ചു. ആദ്യം ഏതാനും നിമിഷങ്ങളാണ് ന്യൂസ് ഫീഡ് നിലച്ചതെങ്കിലും ഇപ്പോഴും അത് തുടരുന്നതായാണ് റിപോര്‍ട്ട്. പോസ്റ്റുകള്‍ കാണുന്ന സ്ഥലത്ത് ഇപ്പോള്‍ പോസ്റ്റുകള്‍ കാണുവാന്‍ സാധിക്കുന്നില്ല. ഡെസ്‌ക്ടോപ്പ് പതിപ്പില്‍ Something went wrong എന്നാണ് എഴുതി കാണിക്കുന്നത്. എന്നാല്‍ മൊബൈല്‍ ഫേസ്ബുക്ക് ആപ്പില്‍ 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍വരെയുള്ള പോസ്റ്റുകള്‍ മാത്രമാണ് കാണുന്നത്. 4000ല്‍ അധികം ആളുകളാണ് ഫെയ്‌സ്ബുക്ക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്‌സൈറ്റ് പറയുന്നത്.അമേരിക്ക, ബ്രസീല്‍, ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലും ഇതേ പ്രശ്‌നം ...

Read More »

പൂജിച്ച വെള്ളം നല്‍കി ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ആള്‍ദൈവം ബലാത്സംഗം ചെയ്തു..!!

ആള്‍ ദൈവം വീട്ടമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. വന്ധ്യതാ ചികിത്സയ്ക്കായി അടുത്തെത്തിയ മുപ്പത്തേഴുകാരിയായ വീട്ടമ്മയെ ആണ് ആള്‍ദൈവം ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ അജയ് ചൗധരിയെ(45) വിഹാറിലുള്ള വസതിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നൈഗോള്‍ സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായ വീട്ടമ്മ. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവര്‍ക്ക് കുഞ്ഞുണ്ടായില്ല. അങ്ങനെയാണ് ആള്‍ദൈവത്തിന് അടുത്തെത്തുന്നത്. പ്രത്യേക പൂജകള്‍ ചെയ്താല്‍ ഗര്‍ഭം ധരിക്കുമെന്ന് ചൗധരി ഉറപ്പുനല്‍കി. ചൗധരിയുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ യുവതിക്ക് പൂജിച്ച വെള്ളം നല്‍കി. ...

Read More »

പ്രവാസിപ്പണം ഏറ്റവും കൂടുതല്‍ എത്തുന്ന രാജ്യം ഇന്ത്യ: ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിന്…!!

അംഗീകൃത സംവിധാനങ്ങള്‍ വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ ഇന്ത്യ ഒന്നാമത്. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളം. യു.എ.ഇ.യില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലെത്തുന്നത്. പ്രവാസിപ്പണത്തിന്റെ 2016-17 സാമ്പത്തികവര്‍ഷത്തെ കണക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. അതില്‍ തന്നെ ഏറ്റവും മുന്നിലാണ് കേരളം. 6900 കോടി ഡോളറാണ് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയത്. 4,95,661 കോടി രൂപയാണിത്. ഇതിന്റെ 46 ശതമാനവും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണെത്തുന്നത്. ആര്‍.ബി.ഐ. സര്‍വേ പ്രകാരം മൊത്തം ...

Read More »

മാധ്യമങ്ങളില്‍ ദളിത് പ്രയോഗം ഒഴിവാക്കാന്‍ സാധിക്കില്ല; കേന്ദ്രത്തിന് പ്രസ് കൗണ്‍സിലിന്റെ കത്ത്..!!

മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശത്തോട് എതിര്‍പ്പറിയിച്ച് പ്രസ് കൗണ്‍സില്‍. മാധ്യമങ്ങള്‍ക്ക് അങ്ങനെയൊരു നിര്‍ദേശം നല്‍കാനാകില്ലെന്ന് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ റിട്ട ജസ്റ്റിസ് സി.കെ. പ്രസാദ് അറിയിച്ചു. മാധ്യമങ്ങളില്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി ഓഗസ്ത് ഏഴിന് ബോംബെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇനി മുതല്‍ വാര്‍ത്തകളിലും പത്രക്കുറിപ്പുകളിലും ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ആവശ്യപ്പെട്ടു. എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ദളിത് എന്ന പദം ഒഴിവാക്കണമെന്ന് കാണിച്ച് നല്‍കിയ സ്വകാര്യ ...

Read More »

കിട്ടിയ സമ്മാനങ്ങൾ എല്ലാം പ്രളയത്തിൽ തകർന്നവർക്കും സ്ത്രീകൾക്കും നല്കി മഞ്ജു വാര്യർ..!!

ജസ്റ്റ് ഫോണ്‍ വിമണ്‍’ മാസികയുടെ പുരസ്‌കാര വേദിയില്‍ ശക്തമായ വാക്കുകളിലൂടെ താരമായി മഞ്ജു വാര്യര്‍. തനിക്ക് ലഭിച്ച പുരസ്‌കാരം പ്രളയത്തെ അതിജീവിച്ച കേരളത്തിനും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കുമായാണ് മഞ്ജു സമര്‍പ്പിച്ചത്. പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ തുറന്നു പറച്ചില്‍. ’പുരസ്‌കാരങ്ങള്‍ എന്നും പ്രോത്സാഹനമാണ്. എന്നെ സംബന്ധിച്ച് ഓരോ പുരസ്‌കാരവും പ്രത്യേകതയുള്ളതാണ്. ഇന്ന് ഈ പുരസ്‌കാരവേദിയില്‍ സ്ത്രീകളുടെ വിജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വളരെ സന്തോഷകരമായ കാര്യങ്ങള്‍. പക്ഷേ ഞാന്‍ മറ്റൊരു കാര്യം സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ചോദ്യം ചെയ്യപ്പെടുകയാണ്. സ്ത്രീകളുടെ ...

Read More »

ഷാ വോമിയുടെ സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറയും..?

ഷാ വോമിയുടെ മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറഞ്ഞു. റെഡ്മി 5 പ്രോ, എംഐ എ 2, റെഡ്മി വൈ 2. അടുത്തിടെ റെഡ്മി 6, റെഡ്മി 6എ ഫോണുകള്‍ക്കും രണ്ട് എംഐ എല്‍ഇഡി ടിവികള്‍ക്കും വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്ന് ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട് ഫോണ്‍ നവംബര്‍ 22 ന് പുറത്തിറങ്ങാനിരിക്കെയാണ് മുന്‍ഗാമിയായ റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറയുന്നത് എന്നതും ശ്രദ്ധേയം. റെഡ്മി നോട്ട് 5 പ്രോയുടെ നാല് ജിബി + 64ജിബി ...

Read More »

ഭര്‍ത്താക്കന്മാര്‍ ജീവിച്ചിരിക്കുന്ന സ്ത്രീകള്‍ക്കും “വിധവ” പെന്‍ഷന്‍..?

ഭര്‍ത്താക്കന്മാരുളള സ്ത്രീകള്‍ക്കും ‘വിധവ പെന്‍ഷന്‍’ നല്‍കി സഹായിക്കുന്ന “ഉദാരമതിയായ” ഒരു സര്‍ക്കാര്‍. അതേ ഈ സംസ്ഥാനത്തെ ഭര്‍തൃമതികളായ നിരവധി സ്ത്രീകള്‍ക്കാണ് സര്‍ക്കാര്‍ ‘വിധവ പെന്‍ഷന്‍’ നല്‍കി സഹായിച്ചിരിക്കുന്നത്.  സംഭവം ഉത്തര്‍പ്രദേശിലാണ്. സംസ്ഥാനത്ത് ഭര്‍ത്താക്കന്മാരുളള സ്ത്രീകള്‍ക്കും ലഭിക്കും വിധവ പെന്‍ഷന്‍. ഇത്തരത്തില്‍ 22 സ്ത്രീകള്‍ക്കാണ് വിധവ പെന്‍ഷന്‍ ലഭിച്ചത്. സീതാപൂര്‍ ജില്ലയിലെ ബത്സാഗഞ്ചിലാണ് സംഭവം. ബത്സാഗഞ്ച് സ്വദേശിയായ സന്ദീപ് കുമാറിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അവിചാരിതമായി 3000 രൂപ ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.  ബാങ്കിലെത്തി പണത്തിന്‍റെ ഉറവിടം അന്വേഷിച്ച സന്ദീപ്‌ കുമാര്‍ കാരണമറിഞ്ഞപ്പോള്‍ ഞെട്ടി. വിധവ പെന്‍ഷന്‍ ...

Read More »