national

ചലച്ചിത്ര നടി അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു.

ബംഗ്ലാദേശി ചലച്ചിത്ര നടി അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ ബിജെപി  അധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ സാന്നിധ്യത്തലാണ് അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നത്. കൊല്‍ക്കത്തയിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ അഞ്ജു ഘോഷിനെ പാര്‍ട്ടി പതാക നല്‍കിയാണ് സ്വീകരിച്ചത്. അഞ്ജു ഘോഷ് ബംഗ്ലാദേശി നടിയാണെങ്കിലും ഇവരിപ്പോള്‍ ഇന്ത്യന്‍ പൗരത്വം നേടി കൊല്‍ക്കത്തയിലാണ് താമസിക്കുന്നത്. നിരവധി ബംഗാളി സിനിമകളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്.

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍ എത്തും. രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദിയുടെ ആദ്യത്തെ കേരളസന്ദര്‍ശനമാണ് നാളെ. കൊച്ചിയിലെത്തുന്ന മോദി രാവിലെ ഒന്‍പതരയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും. ഗുരുവായൂര്‍ സന്ദര്‍ശത്തിന് ശേഷം പതിനൊന്ന് മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌ക്കൂള്‍ മൈതാനത്ത് പൊതു സമ്മേളനത്തില്‍ മോദി പ്രസംഗിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നാളെ കേരളത്തില്‍ എത്തുന്നുണ്ട്. തന്‍റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കാനായാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലേക്കു വരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് രാഹുല്‍ ഇറങ്ങുക.

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും..!!

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്ര ദർശനത്തിന് ശേഷം പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. നരേന്ദ്ര മോദി രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ശനിയാഴ്ച നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ ...

Read More »

മായാവതിയോട് ഇപ്പോഴും ബഹുമാനം: അഖിലേഷ് യാദവ്..!!

ഒടുവിൽ ഉത്തർപ്രദേശിലെ എസ്‍പി, ബിഎസ്‍പി മഹാസഖ്യം തകർന്നു. സഖ്യത്തിൽ നിന്ന് പിന്മാറുകയാണെന്നും ഉപതെരഞ്ഞെടുപ്പിൽ എസ്‍പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അഖിലേഷ് യാദവിന്‍റെ പ്രഖ്യാപനം. സഖ്യത്തിൽ നിന്ന് പിന്മാറുകയാണെങ്കിലും മായാവതിയോടുള്ള ബഹുമാനം ഇപ്പോഴുമുണ്ടെന്നാണ് അഖിലേഷ് യാദവിന്‍റെ നിലപാട്. മഹാഗഡ്ബന്ധനിൽ നിന്ന് പിന്മാറിക്കൊണ്ട് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞതിങ്ങനെ, “ചില പരിശ്രമങ്ങളിൽ നിങ്ങൾ പരാജയപ്പെടും, പക്ഷേ നിങ്ങളുടെ ബലഹീനതകളെ അത് വെളിവാക്കിത്തരും. ഇരുവഴിക്ക് നീങ്ങാനാണ് ജനങ്ങളുടെ തീരുമാനമെങ്കിൽ അത് അംഗീകരിക്കുന്നു, എല്ലാവർക്കും നന്മകൾ നേരുന്നു” എൻഡിഎക്കെതിരെ ഉത്തർപ്രദേശിൽ വൻ ശക്തിയായി മാറും എന്ന് പ്രതീക്ഷിക്കപ്പെട്ട എസ്‍പി, ...

Read More »

കപ്പലില്‍നിന്ന് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച്‌ ചൈന..!!

കപ്പലില്‍നിന്ന് വിജയകരമായി റോക്കറ്റ് വിക്ഷേപിച്ച്‌ ചൈന. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മഞ്ഞക്കടലില്‍ നിന്നാണ് ‘ലോങ് മാര്‍ച്ച്‌ 11’ എന്ന റോക്കറ്റ് വിക്ഷേപിച്ചതെന്ന് ചൈനീസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇവയില്‍ രണ്ടെണ്ണം ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന 125 എന്ന ടെക്‌നോളജി കമ്ബനിയുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ്. സമുദ്രോപരിതലത്തിലെ കാറ്റിനെ നിരീക്ഷിച്ച്‌ ചുഴലിക്കൊടുങ്കാറ്റ്‌ സാധ്യത കണ്ടെത്താനുള്ള ഉപഗ്രഹവും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. 2030 ഓടെ ലോകത്തെ ബഹിരാകാശ ശക്തിയായി മാറുകയെന്നതാണ് ചൈനയുടെ ലക്ഷ്യം.

Read More »

രാജസ്ഥാനിലെ പാലിയിൽ ദലിത് യുവാവിന് ക്രൂര മര്‍ദ്ദനം..!!

രാജസ്ഥാനിലെ പാലിയിൽ ദലിത് യുവാവിന് ക്രൂര മര്‍ദ്ദനം. ക്ഷേത്ര ദർശനത്തിന് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ധനേരിയ ഗ്രാമത്തില്‍ ജൂണ്‍ ഒന്നിനാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കൈകാലുകൾ ബന്ധിച്ച ശേഷം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. മര്‍ദ്ദനം നടന്ന് രണ്ട് ദിവസത്തിന് ശേഷം യുവാവിന്‍റെ അമ്മാവന്‍ പരാതി നല്‍കിയിരുന്നു എങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More »

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍..!!

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷ ഇരട്ടിയാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ യോഗത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിന് ശേഷമാണ് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനമെടുത്തത്. 1988ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷ ഉയര്‍ത്തിയതിന് പുറമെ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ലഭിക്കാനുള്ള തുകയും ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രി സിദ്ധാര്‍ത്ഥ് സിംഗാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്കുള്ള പിഴ 300ല്‍ നിന്നും 500 ആയി ...

Read More »

നീരവ് മോദിയുടെ ആഡംബരക്കാറുകള്‍ ലേലം ചെയ്തു..!!

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട രത്‌ന വ്യാപാരി നീരവ് മോദിയുടെ ആഡംബര കാറുകള്‍ ലേലം ചെയ്തു.റോള്‍സ് റോയ്‌സ് ഗോസ്റ്റ്, പോര്‍ഷെ കാറുകളാണ് ആദായ നികുതി വകുപ്പ് ലേലത്തില്‍ വിറ്റത്. രണ്ട് കോടി മുപ്പത് ലക്ഷം രൂപയാണ് രണ്ട് കാറുകള്‍ക്കും കൂടി ലഭിച്ചത്. കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് വാഹനം ലേലം ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത കാറുകളാണ് ലേലം ചെയ്തത്. 1.33 കോടി മൂല്യം കണക്കാക്കുന്ന റോള്‍സ് റോയ്‌സ് കാര്‍ ,54.60 ലക്ഷം വിലയുള്ള പോര്‍ഷെ , 14 ലക്ഷവും ,37.80 ...

Read More »

കേന്ദ്രസഹമന്ത്രി വി. മുരളീധരന് വധഭീഷണി; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍..!!

കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരായ വധഭീഷണിയില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോഴിക്കോട് കുളത്തറ സ്വദേശി ബാദലാണ് പൊലീസ് കസ്റ്റഡിയിലായത്. സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് ഇദ്ദേഹം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്ക് സിം കാര്‍ഡ് എടുത്തുനല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം വന്നത്. രണ്ടാം മോദി മന്ത്രിസഭയില്‍ പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രിയായി മേയ് 30 നാണ് രാജ്യസഭാ എം.പിയായ മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്.

Read More »

വ്രതശുദ്ധിയുടെ പുണ്യം നേടി ഇന്ന് ചെറിയ പെരുന്നാള്‍.

വ്രതശുദ്ധിയുടെ പുണ്യം നേടി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 30 നോമ്പുകളുടെ പുണ്യം നേടിയാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.  സര്‍വ്വവും സ്രഷ്ടാവില്‍ അര്‍പ്പിച്ച വ്രതാനുഷ്ഠാനത്തിന്‍റെ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചാണ് വിശ്വാസ ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനം കൂടിയാണ് ഈദ് ആഘോഷം. പകല്‍ മുഴുവന്‍ ഭക്ഷണപാനീയം ഉപേക്ഷിച്ച് രാത്രി ദീര്‍ഘമായ തറാവിഹ് നമസ്കാരം നടത്തി പൂര്‍ണ്ണമായും ദൈവത്തിലേക്ക് മടങ്ങിയ ആത്മസംതൃപ്തിയിലാണ് വിശ്വാസികള്‍. പരസ്പരം ആശംസകള്‍ കൈമാറിയും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിച്ചുമാണ് വിശ്വാസികള് ഈദ് ...

Read More »