national

രാജ്യത്തെ പായ്ക്കറ്റ് പാലുകളില്‍ മായം.

രാജ്യത്തെ പായ്ക്കറ്റ് പാലുകള്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ പായ്ക്ക് ചെയ്ത പാലില്‍ 41 ശതമാനം സാമ്ബിളുകളും സുരക്ഷിതമല്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. സുരക്ഷിതമല്ലാത്ത പാല്‍ സാമ്ബിളുകള്‍ അധികവും ലഭിച്ചത് ഡല്‍ഹി, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍നിന്നാണ്. ഇതില്‍തന്നെ ഏഴ് സാമ്ബിളുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു. 2018 മെയ്ക്കും 2019 മെയ്ക്കുമിടയിലാണ് പരിശോധനയ്ക്കുളള സാമ്ബിളുകള്‍ ശേഖരിച്ചത്. ഈ സാമ്ബിളുകളിലധികവും അഫ്ളടോക്സിന്‍ എം വണിന്‍റെ അളവ് അനുവദനീയമായതിലധികം കണ്ടെത്തി പായ്ക്ക് ചെയ്ത ...

Read More »

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം.

ജമ്മു കശ്മീരില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. അന്താരാഷ്ട്ര അതിര്‍ത്തിയായ കത്വായില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 7.30ഓടെ ആരംഭിച്ച വെടിവെപ്പ് ശനിയാഴ്ച പുലര്‍ച്ചെ വരെ തുടര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫോര്‍വേഡ് പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെയാണ് പാകിസ്ഥാന്‍റെ ഭാഗത്തു നിന്നും വെടിവെപ്പുണ്ടായിരിക്കുന്നത്. മന്യാരി-ചൊര്‍ഗളി മേഖലയിലുള്ള അതിര്‍ത്തിയിലാണ് പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്. പ്രകോപനമില്ലാതെയുണ്ടായ പാകിസ്ഥാന്‍ വെടിവെപ്പിനോട് ഇന്ത്യ ഫലപ്രദമായി മറുപടി നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Read More »

അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനം; 62 മരണം

അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കുണ്ട്. നിസ്‌കരിക്കാനായി എത്തിയവരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ശക്തിയായ സ്‌ഫോടനത്തില്‍ കെട്ടിടം മുഴുവനായും തകര്‍ന്നു. അതേസമയം സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.  താലിബാന്‍, ഐഎസ് എന്നീ ഭീകര ഗ്രൂപ്പുകളുടെ ശക്തി പ്രദേശത്താണ് സ്‌ഫോടനം നടന്നത്.

Read More »

കമലേഷ് തിവാരി വധം; മൂന്നുപേര്‍ അറസ്റ്റില്‍.

ഹിന്ദുമഹാ സഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. ഷമ്മി പത്താന്‍, ഫൈസാന്‍ പത്താന്‍, മൗലവി മൊഹ്‌സിന്‍ ഷെയ്ക്ക് എന്നിവരെയാണ് പോലിസ് അറസ്റ്റുചെയ്തത്. സൂറത്തില്‍ നിന്ന് ആണ് ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രധാനപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പകല്‍വെളിച്ചത്തില്‍ തന്നെയായിരുന്നു കമലേഷ് തിവാരിയെ അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കുത്തേറ്റെങ്കിലും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ് അക്രമികള്‍ തിവാരിക്കുനേരെ വെടിവെയ്ക്കുകയായിരുന്നു. 13തവണ കുത്തേറ്റതായി പോര്‍ട്ട് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്തിനേറ്റ മുറിവാണ്  മരണകാരണമെന്നും പോസ്റ്റംമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു . ...

Read More »

ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി വെടിയേറ്റു മരിച്ചു.

ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി വെടിയേറ്റു മരിച്ചു. ലഖ്‌നൗവിലെ അദ്ദേഹത്തിന്‍റെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം.തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കയ്യില്‍ രണ്ട് പേര്‍ മധുരപലഹാരങ്ങളുമായി തിവാരിയുടെ ഓഫീസിലേക്ക് പ്രവേശിച്ചതായി പറയപ്പെടുന്നു. ഓഫീസില്‍ എത്തി തിവാരിയുമായി സംസാരിക്കവേ കയ്യില്‍ സൂക്ഷിച്ച തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിവെച്ച ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്.

Read More »

ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വിളിച്ചുവരുത്തി കുത്തി കൊന്നു

തന്‍റെ കാമുകിയെ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത ഭാര്യയുടെ കാമുകനെ കുത്തി കൊന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിലാണ് സംഭവം. സംഭവത്തില്‍ ബൈദരഹള്ളി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ മണികണ്ഠയെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠയുടെ ഭാര്യ രമ്യയുടെ മുന്‍ കാമുകനായിരുന്ന തിമ്മഗൗഡ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- 11 വര്‍ഷം മുന്‍പാണ് രമ്യയും മണികണ്ഠയും തമ്മില്‍ വിവാഹിതരാകുന്നത്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത ഒരു മകളുണ്ട്. 2018ലാണ് ഓട്ടോ ഡ്രൈവറായ തിമ്മഗൗഡ മണികണ്ഠ വീടിനടുത്തേക്ക് താമസത്തിന് വരുന്നത്. ആ സമയത്ത് മണികണ്ഠയുടെ ഭാര്യ ...

Read More »

കര്‍ത്താര്‍പൂര്‍ ഇടനാഴിയില്‍ സുരക്ഷ ഒരുക്കാന്‍ ബി എസ് എഫ് സേനയെ നിയോഗിച്ചു

ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താര്‍പൂര്‍ ഇടനാഴിയില്‍ സുരക്ഷ ഒരുക്കാന്‍ ബി എസ് എഫ് സേനയെ നിയോഗിച്ചു. സാധാരണ ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റുകളുടെ സുരക്ഷ ചുമതല സി ഐ എസ് എഫ് സേനയ്ക്കായിരുന്നു. എന്നാല്‍ ടെര്‍മിനലുകള്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലായതിനാലാണ് ബിഎസ്എഫിന് ചുമതല നല്‍കിയത്. ഒക്ടോബര്‍ 20 മുതല്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. നവംബര്‍ ആദ്യവാരത്തിലായിരിക്കും ഇടനാഴിയുടെ ഉദ്ഘാടനം. 2010ലെ ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആക്റ്റ് പ്രകാരം കര്‍ത്താര്‍പൂര്‍ ഇടനാഴിയിലെ പാസഞ്ചര്‍ ടെര്‍മിനലിന്‍റെ സുരക്ഷ ചുമതല ബിഎസ്എഫിന്‍റെ ഉത്തരവാദിത്വമാണെന്ന് അധികൃതര്‍ അറിയിച്ചു. ബിഎസ്എഫിന് പുറമെ ...

Read More »

യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു; 15കാരന്‍ എട്ടാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം, 15കാരന്‍ ഫ്‌ളാറ്റിന്‍റെ എട്ടാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. നോയിഡയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 21കാരിയെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. നോയിഡയിലെ സെക്ടര്‍ 61 ലെ രണ്ട് ടവറുകളിലായാണ് ബിടെക് വിദ്യാര്‍ത്ഥിയായ യുവതിയും 15 വയസുകാരനും താമസിച്ചിരുന്നത്. വൈകിട്ട് തന്‍റെ ഫ്‌ളാറ്റില്‍ എത്തിയ ആണ്‍കുട്ടി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കുത്തിയ ശേഷം തന്നെ മുറിയില്‍ പൂട്ടിയിട്ടെന്നും തന്‍റെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ എത്തിയതോടെ 15കാരന്‍ ബാല്‍ക്കണിയില്‍ നിന്ന് ...

Read More »

ജവാന്മാര്‍ക്ക് പ്രതിവര്‍ഷം 100 ദിവസം കുടുംബത്തിന് ഒപ്പം ചെലവിടാന്‍ അനുവദിക്കണം; അമിത്ഷാ

കേന്ദ്ര പോലീസ് സേനകളിലെ ജവാന്മാര്‍ക്ക് പ്രതിവര്‍ഷം 100 ദിവസം താമസിക്കാന്‍ സൗകര്യം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ കേന്ദ്ര പോലീസ് സര്‍വ്വീസുകളിലെ ജവാന്മാര്‍ക്ക് കുടുംബത്തോടൊപ്പം കഴിയാന്‍ അവസരം നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സെന്‍ട്രല്‍ ആര്‍മ്ഡ് പോലീസ് ഫോഴ്‌സ്(സിഎപിഎഫ്) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജവാന്മാര്‍ക്ക് അവരുടെ വീടിന് സമീപത്തെ പ്രദേശങ്ങളില്‍ എവിടെയെങ്കിലും പോസ്റ്റ് ചെയ്യും അതിലൂടെ കുടുംബത്തോടൊപ്പം കഴിയുകയും ചെലവിടുകയും ജോലിയും അതോടൊപ്പം കൊണ്ടുപോകാമെന്നും സിഎപിഎഫ് അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഏഴ് ...

Read More »

ബസില്‍ കടത്താന്‍ ശ്രമിച്ച 280 കിലോ കഞ്ചാവുമായി 13 പേര്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് വാഹനങ്ങളില്‍ നിന്ന് 280 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ ജില്ലയിലെ പൊട്ടിപാടു ടോള്‍ പ്ലാസയ്ക്ക് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. മിനി ബസിലും, ആര്‍ടിസി ബസിലുമായാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. മിനി ബസില്‍ നിന്നും 240 കിലോയും, ആര്‍ടിസി ബസില്‍ നിന്ന് 40 കിലോയും കഞ്ചാവാണ് പോലീസ് പിടികൂടിയത്. മിനി ബസില്‍ 10 പേരും, ആര്‍ടിസി ബസില്‍ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. പിടിയിലായവരെ ...

Read More »