national

അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ..!!

സി.ബി.ഐ തലപ്പത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ തെറിപ്പിച്ചതിനു പിന്നാലെ അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് ശുപാര്‍ശ. അതേസമയം രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെ.വി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്നും സിവിസി പക്ഷം പിടിക്കുന്നു എന്നും അലോക് വര്‍മ്മ ആരോപിച്ചു. നേരത്തെ സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്‌നായിക് വ്യക്തമാക്കിയിരുന്നു. അലോക് വര്‍മ്മയ്‌ക്കെതിരായ പരാതികളില്‍ സിവിസി അന്വേഷണത്തിന്റെ ചുമതല സുപ്രീംകോടതി നല്‍കിയത് മുന്‍ ജഡ്ജി ജസ്റ്റിസ് ...

Read More »

മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയെങ്കില്‍ മോദി ‘ആക്‌സിഡന്റ്’..?

മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയെങ്കില്‍ മോഡി ‘ആക്‌സിഡന്റ്’ പ്രധാനമന്ത്രിയാണെന്ന് നടൻ പ്രകാശ് രാജ് . കോഴിക്കോട് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവേയാണ് പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കിയത്. മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള ചിത്രത്തിന്റെ പേര് ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയെങ്കില്‍ മോഡി ‘ആക്‌സിഡന്റ്’ പ്രധാനമന്ത്രിയാണ്. മോഡിയെയും ബിജെപി സർക്കാരിനെയും വിമർശിച്ച് പ്രകാശ് രാജ്. “രാജ്യത്തെ വ്യവസ്ഥിതിക്കെതിരെ സംസാരിക്കുമ്പോള്‍ ചിലരെങ്കിലും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടാറുണ്ട്. പക്ഷെ പേടിയില്ല. നഷ്ടപ്പെടാന്‍ എനിക്കൊന്നുമില്ല. നഷ്ടപ്പെട്ടാലും അത് താങ്ങാന്‍ കഴിയും. ഭീഷണികള്‍ നേരിടാനുള്ള ശക്തിയുണ്ട്. ഇത്രയും കാലം നേടിയ പേരും ...

Read More »

സാമ്പത്തിക സംവരണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം;ബില്‍ നിയമമായി..?

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കി. മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചത്.രാഷ്ട്രപതികൂടി ഒപ്പുവച്ചതോടെ ബില്‍ നിയമമായി.നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു.എന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഇനി സര്‍ക്കാരാണ് തീരുമാനിക്കുക. ലോക്‌സഭയില്‍ 323 പേര്‍ അനുകൂലിക്കുകയും മൂന്നു പേര്‍ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസും മുസ്ലിം ലീഗും മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ലീഗില്‍ നിന്ന് ഇ.ടിയും കുഞ്ഞാലിക്കുട്ടിയും എം.ഐ.എമ്മില്‍ നിന്ന് ഒവൈസിയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. സി.പി.ഐ.എമ്മും ...

Read More »

യുപിയില്‍ കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് മത്സരിക്കും; സാധ്യമായിടത്തെല്ലാം സഖ്യമുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി..!!

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളതെന്നും സാധ്യമായ സ്ഥലത്തെല്ലാം സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഉത്തര്‍പ്രദേശില്‍ ബി.എസ്പി- എസ്പി സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് പോരാടും. തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടും. എസ്.പി – ബി.എസ്.പി സഖ്യം തിരിച്ചടിയല്ല. അവര്‍ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിനോട് ആശയപൊരുത്തമുള്ള പാര്‍ട്ടികളാണെന്നും രാഹുല്‍ ദുബായില്‍ പറഞ്ഞു. കോണ്‍ഗ്രസ് ...

Read More »

സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹര്‍ദിക് പാണ്ഡ്യയെ സ്‌പോണ്‍സര്‍മാരും കൈവിട്ടു..!!

ടെലവിഷന്‍ പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യക്ക് കഷ്ടകാലം ഒഴിയുന്നില്ല. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ താരത്തിനെതിരെ ബിസിസിഐ നടപടി എടുത്തതിന് പിന്നാലെ താരവുമായി കരാറുണ്ടായിരുന്ന ഷേവിംഗ് ഉല്‍പന്ന കമ്പനിയായ ജില്ലെറ്റ് മാച്ച് 3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചു. ഹര്‍ദികിന്റെ പരാമര്‍ശങ്ങള്‍ കമ്പനിയുടെ മൂല്യങ്ങള്‍ക്ക് എതിരാണ് എന്നാണ് ജില്ലെറ്റിന്റെ നിലപാട്. ഹര്‍ദികിന്റെയും രാഹുലിന്റെയും മറ്റ് സ്‌പോണ്‍സര്‍മാരും പരസ്യ കരാറുകള്‍ പുനപരിശോധിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴോളം ബ്രാന്‍ഡുകളുമായാണ് പാണ്ഡ്യക്ക് കരാറുള്ളത്. ഈ സംഭവത്തോടെ താരങ്ങളുടെ പരസ്യ മൂലം ഇടിയുമെന്നും റിപ്പോര്‍ട്ടുണ്ട്. പൊതു ...

Read More »

മീ ടൂ മൂവ്‌മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാകും; മോഹൻലാലിനെതിരെ ആഞ്ഞടിച്ചു പത്മപ്രിയ; ഇത്തരക്കാരെ…

മലയാളത്തിലെ സൂപ്പര്‍താരവും താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ മോഹന്‍ലാല്‍ മീ ടൂ മൂവ്‌മെന്റിനെ പരിഹസിച്ച് രംഗത്ത് വന്നത്. മീ ടൂ ചിലര്‍ക്ക് ഫാഷനാണ് എന്ന് പറഞ്ഞ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡബ്ല്യൂസിസി അംഗം കൂടിയായ നടി പത്മപ്രിയ. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നത്. മീടൂവിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് പത്മപ്രിയ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താന്‍ എന്നാണ് എപ്പോഴും മോഹന്‍ലാല്‍ പറഞ്ഞിട്ടുളളത്. അതിന് ശേഷം മീ ടൂ മൂവ്‌മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ...

Read More »

‘ഹര്‍ഭജനും അനില്‍ കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരിക്കും..?  പാണ്ഡ്യയും രാഹുലുമുള്ള ബസില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യില്ല; ഹര്‍ഭജന്‍ സിംഗ്..!!

സ്ത്രീകള്‍ക്കെതിര അധിക്ഷേപകരമായി സംസാരിച്ച ഹര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനുമെതിരെ ഹര്‍ഭജന്‍ സിംഗ്. ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കിയ നടപടിയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ‘രാഹുലും പാണ്ഡ്യയുമുള്ള ടീം ബസില്‍ എന്റെ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ എനിക്കാകില്ല. അവര്‍ എന്തായിരിക്കും ഇതിനെക്കുറിച്ച് കരുതുക.’ ഇത്തരത്തിലുള്ള സംഭാഷണമൊന്നും ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കുമ്പോള്‍ പോലും പറയാറില്ല, അവര്‍ പരസ്യമായി ഒരു ടി.വി ഷോയില്‍ പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആളുകള്‍ കരുതുന്നത് ഹര്‍ഭജനും അനില്‍ കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരിക്കുമെന്നാണ്.’ഡ്രസിങ് റൂമിലും ഇതൊക്കെ തന്നെയാണോ സ്ഥിതി എന്ന ചോദ്യത്തിന് അക്കാര്യം സമ്മതിക്കുന്ന തരത്തിലാണ് താരങ്ങള്‍ പ്രതികരിച്ചത്. ...

Read More »

മനുഷ്യന്‍ കൂടുതല്‍ പട്ടിണിയിലേക്ക്; ആഗോള ഭക്ഷ്യശൃംഖല തകിടം മറിഞ്ഞതായി വിദഗ്ധര്‍..!!

നിരവധി മനുഷ്യര്‍ ആഹാരമില്ലാതെ ജീവിക്കുന്ന ഒരു ഭാഗവും അമിത ആഹാരപ്രേമികളായ മറ്റൊരു ഭാഗവും ബാക്കിയാകുന്ന തരത്തില്‍ ആഗോള ഭക്ഷ്യശൃംഖലയ്ക്ക് നാശം സംഭവിച്ചതായി നിഗമനം. ശാസ്ത്ര- വൈദ്യശാസ്ത്ര രംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച 130 വിദഗ്ധരടങ്ങിയ സംഘമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭൂഗോളത്തെ താങ്ങാനാകാത്ത കാലാവസ്ഥാ പ്രതിസന്ധിയിലേക്കാണ് നിലവിലെ സാഹചര്യം എത്തിച്ചത്. തികച്ചും അന്തരീക്ഷത്തിനും ആരോഗ്യത്തിനും ചേര്‍ന്നുനില്‍ക്കുന്ന ഭക്ഷണക്രമീകരണം ലോകത്തിലെ മുഴുവന്‍ മനുഷ്യരും പാലിക്കാന്‍ സന്നദ്ധരായാല്‍ മാത്രമെ ഈ പ്രതിസന്ധി മറികടക്കാനാകൂ. അത് അമിത ചെലവ് വരുത്തിവെക്കാത്ത തരത്തിലുള്ളതുമാകണം. കാര്‍ഷിക രംഗം നേരിടുന്ന പ്രതിസന്ധി മറിക്കടക്കാന്‍ ...

Read More »

രാജ്യം വികസനത്തിന്‍റെ പാതയില്‍; അഴിമതി ആരോപണം ഉയരാത്ത ഏക സര്‍ക്കാരാണ് തങ്ങളുടേതെന്നും നരേന്ദ്രമോദി..!!

രാജ്യത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉയരാത്ത ഏക സര്‍ക്കാരാണ് ബി.ജെ.പിയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങള്‍ക്കെതിരെ അത്തരമൊരു ആരോപണം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരം ലഭിച്ചില്ല എന്നതില്‍ നമ്മള്‍ അഭിമാനിക്കണമെന്നും ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ സംസാരിക്കവേ മോദി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയും കുംഭകോണവും നടത്തി രാജ്യത്തെ ഇരുട്ടിലേക്ക് കൊണ്ടുപോയി. 2004 മുതല്‍ 2014 വരെയുള്ള സുപ്രധാനമായ 10 വര്‍ഷമാണ് അവര്‍ നഷ്ടപ്പെടുത്തി കളഞ്ഞത്. 21 ാം നൂറ്റാണ്ടിന്റെ തുടക്കം അത്രയ്ക്ക് പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ അവര്‍ അത് ഇല്ലാതാക്കി. ബി.ജെപി ഇന്ന് ഉയരങ്ങളില്‍ എത്തി. ...

Read More »

നാടിനെ നടുക്കിയ സൂര്യാ വധക്കേസ്, വിചാരണ 18ന് തുടങ്ങും..!!

മൂന്നുവര്‍ഷം മുമ്പ് നാടിനെ നടുക്കിയ ആറ്റിങ്ങല്‍ സൂര്യാവധക്കേസിന്റെ വിചാരണ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഈ മാസം 18ന് തുടങ്ങും. പിരപ്പന്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ സൂര്യ എസ്.നായരെ (25) ആറ്റിങ്ങല്‍ നഗരമദ്ധ്യത്തില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ പി.എസ്. ഷിജു (26) ആണ് പ്രതി. ദൃക്സാക്ഷികളാരുമില്ലാതിരുന്ന സംഭവത്തില്‍ വിസ്താരത്തിനായി കേസിലെ ആദ്യ നാല് സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കൊലപാതകം നേരില്‍ കണ്ടവരാരും ഇല്ലെങ്കിലും കൃത്യത്തിന് തൊട്ടുമുമ്പ് ഇരുവരും ഒന്നിച്ചുപോകുന്നതും ...

Read More »