national

യു.പിയില്‍ ഏഴിടത്ത് ഏറ്റുമുട്ടല്‍; ഒരു മരണം..!!

ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴിടത്ത് ഏറ്റുമുട്ടല്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഒരാള്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. മുസഫര്‍നഗറില്‍ അര്‍ധരാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ക്രിമിനല്‍ കേസ് പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് യു.പി പൊലീസ് അവകാശപ്പെടുന്നു. മുസഫര്‍നഗര്‍ ജില്ലയില്‍ മൂന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. ഗോരഖ്പൂര്‍, കാന്‍പൂര്‍, സഹരാന്‍പൂര്‍ എന്നീ ജില്ലകളിലും ഏറ്റുമുട്ടലുണ്ടായതായിട്ടുണ്ട്. ആദേശ് ബാലിയന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് മിറാപൂര്‍ എസ്.എച്ച്.ഒ പങ്കജ് ത്യാഗി പറയുന്നു.

Read More »

ബിജെപിയെ നേരിടാന്‍ സമാജ്‌വാദി പാര്‍ട്ടി പോരെന്ന് മായാവതി..!!

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ മഹാസഖ്യം തകര്‍ന്നെന്ന് പ്രഖ്യാപിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി. രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന എല്ലാ ചെറിയ, വലിയ തെരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്നും മായാവതി അറിയിച്ചു. ട്വിറ്ററിലൂടെയാണ് മായാവതി നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന് വ്യക്തമായി. ബിജെപിയെ നേരിടാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കഴിയില്ലെന്നും മഹാസഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഇനി സാധ്യമല്ലെന്നും മായാവതി പറഞ്ഞു. എസ്പിയുമായി നിലനിന്നിരുന്ന എല്ലാ പ്രശ്‌നങ്ങളും മറന്നു കൊണ്ടാണ് സഖ്യത്തിനു തയ്യാറെടുത്തത്. എന്നാല്‍ ...

Read More »

അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണം; കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.!!

പാകിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. അഭിനന്ദന്‍ വര്‍ധമാന് പുരസ്കാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദന്‍ വര്‍ധമാനെ അനുകരിച്ച് നിരവധിപേര്‍ മീശ പ്രത്യേക സ്റ്റൈലിലാക്കിയിരുന്നു. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാനുള്ള പാക് യുദ്ധവിമാനത്തിന്‍റെ ശ്രമത്തെ ചെറുത്ത അഭിനന്ദന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് ഒന്നിനാണ് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്.

Read More »

കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദനം..!!

കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് രണ്ട് പേര്‍ക്ക് മര്‍ദ്ദനം. കര്‍ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ വാഹനത്തിലുണ്ടായിരുന്ന അന്‍പതിനായിരം രൂപയും മോഷ്ടിച്ചു. മര്‍ദ്ദനമേറ്റവര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ ബജ്‌രംഗദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും വാഹനത്തില്‍ കാസര്‍കോട് ഫാമിലേക്ക് വരുന്നവരെയാണ് ഏഴംഗസംഘം പിന്തുടര്‍ന്ന് മര്‍ദ്ദിച്ചത്. തുടര്‍ന്ന് അക്രമികള്‍ പശുക്കളും പിക്കപ്പ് വാനുമായി കടന്നുകളയുകയായിരുന്നു.

Read More »

അമര്‍നാഥ് യാത്രയ്ക്ക് ഭീകരാക്രമണ ഭീഷണി..!!

അമര്‍നാഥ് യാത്ര ആരംഭിക്കാന്‍ ഒരാഴ്ച്ച മാത്രം ശേഷിക്കെ കശ്മീര്‍ താഴ്വരയില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. തീര്‍ത്ഥാടന യാത്രക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ലഷ്‌കര്‍ ഇ തൊയ്ബ , ഹിസ്ബുള്‍ മുജാഹിദ്ദീന്‍ , ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദ സംഘടനകളില്‍ നിന്ന് പരിശീലനം ലഭിച്ച മുന്നൂറോളം ഭീകരര്‍ കശ്മീരില്‍ സജീവമാണെന്നും , തീര്‍ത്ഥാടന യാത്രക്ക് നേരെ അക്രം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് സുരക്ഷാ കര്‍ശനമാക്കാന്‍ സുരക്ഷാ സേനകള്‍ക്ക് ...

Read More »

ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു..!!

കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിരാല്‍ വി. ആചാര്യ രാജിവെച്ചതായി റിപ്പോര്‍ട്ട്. ഒരു സാഹചര്യത്തിലും കാലാവധി പുതുക്കുന്നതില്‍ യാതൊരു താല്‍പര്യവുമില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുമാസത്തിനിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉന്നത ചുമതല വഹിക്കുന്ന രണ്ടാമത്തെയാളാണ് രാജിവെക്കുന്നത്. 2017 ജനുവരിയിലാണ് ആചാര്യ ആര്‍.ബി.ഐയിലെത്തിയത്. സാമ്പത്തിക ഉദാരവത്കരണത്തിനുശേഷമുള്ള ആര്‍.ബി.ഐയിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറാണ് ആചാര്യ. അദ്ദേഹം ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ സി.വി ഇക്‌ണോമിക്‌സ് സി.വി സ്റ്റാര്‍ പ്രഫസറായി തിരിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ട്.

Read More »

ഭൂമി തര്‍ക്കം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു..!!

മധ്യപ്രദേശില്‍ രണ്ടടി ഭൂമിയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തില്‍ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. സാഗര്‍ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ബിന പട്ടണത്തില്‍ താമസിച്ചിരുന്ന മനോഹര്‍ അഹിര്‍വാര്‍, സഞ്ജീവ് അഹിര്‍വാര്‍ എന്നീ സഹോദരങ്ങളാണ് രണ്ടടി ഭൂമിക്ക് വേണ്ടി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ മനോഹര്‍ അഹിര്‍വാറും മക്കളും ചേര്‍ന്ന് സഞ്ജീവ് അഹിര്‍വാറിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. സഞ്ജീവ് അഹിര്‍വാറും അദ്ദേഹത്തിന്‍റെ മുത്തശ്ശിയും ഭാര്യയും രണ്ട് മക്കളുമാണ് വെടിയേറ്റ് മരിച്ചത്. മനോഹറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളുടെ മക്കള്‍ ഒളിവിലാണ്.

Read More »

ബിഹാറിൽ മസ്തിഷക ജ്വരത്തെ തുട‍ര്‍ന്ന് മരിച്ചകുട്ടികളുടെ എണ്ണം 145 ആയി..!!

behaബിഹാറിൽ മസ്തിഷക ജ്വരത്തെ തുട‍ര്‍ന്ന് മരിച്ചവരുടെ എണ്ണം 145 ആയി. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിൽ കൂടുതലും മുസാഫർപുർ ജില്ലയിൽ നിന്നാണ്. അതേസമയം മസ്തിഷ്ക ജ്വരത്തിന്‍റെ കാരണം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ജാഗ്രതയോടെ ഇടപെടുന്നുവെന്ന് ബിഹാര്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെജ്രിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി ഇന്ന് 7 കുട്ടികള്‍ കൂടി മരിച്ചു. ഇന്നലെയും ഏഴ് കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലെന്നും നഴ്സുമാരുടെ കുറവുണ്ടെന്നുമുള്ള പരാതികളില്‍ ഇനിയും ...

Read More »

ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു..!!

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. ബാരാമുള്ള ജില്ലയിലെ ബോണിയര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫ് ജവാന്‍മാരും ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. പ്രദേശം സൈന്യത്തിന്‍റെ ശക്തമായ സുരക്ഷാ വലയത്തിലാണ്. കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Read More »

വിവാഹ സല്‍ക്കാരത്തിനിടെ യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം..!!

മധ്യപ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു. സംഭവശേഷം കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനു ശേഷം കമല്‍ സിംഗിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ ഓംഖര്‍ സിംഗും സഹോദരി ദുര്‍ഗയും പൊലീസില്‍ പരാതി നല്‍കാന്‍ പോയിരുന്നെന്നും എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ഓംഖര്‍ സിംഗ് പറഞ്ഞു. ജൂണ്‍ 16 നായിരിന്നു സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുക്കുന്നത്. മന്ദസോറിലാണ് സംഭവം. ...

Read More »