national

മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

മുംബൈ വിമാനത്താവളത്തില്‍ നിന്നും നാല് കിലോ സ്വര്‍ണം പിടികൂടി. സ്വകാര്യ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസ് ആണ് സ്വര്‍ണവുമായി കസ്റ്റംസിന്‍റെ പിടിയിലായത്. സന പഠാന്‍ എന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. ദുബായിയില്‍ നിന്നും മുംബൈയിലേക്കെത്തിയതായിരുന്നു ഇവര്‍. ദുബായില്‍ ഉള്ള ഷാഹില്‍ എന്നയാളാണ് സ്വര്‍ണ ഇടപാടുകാരനെന്ന് ഇവര്‍ കസ്റ്റംസിനോട് മൊഴി നല്‍കി. പ്രതിഫലം വാങ്ങിയാണ് ഇവര്‍ സ്വര്‍ണക്കടത്ത് നടത്തുന്നതെന്നും 60,000 രൂപയാണ് ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. സ്വര്‍ണം പൊടിയാക്കി ബാഗിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്ര പായ്ക്കറ്റിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം കടത്തുന്നുവെന്ന് ...

Read More »

അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം; പുതിയ സുരക്ഷ സംവിധാനങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍

അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റവും വ്യോമാതിര്‍ത്തി കടന്നുള്ള ആക്രമണവും തടയാന്‍ പുതിയ സുരക്ഷ സംവിധാനങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍. അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും പര്‍വത അതിര്‍ത്തി ലംഘിച്ചുള്ള വിമാനമാര്‍ഗമുള്ള ആക്രമണം ചെറുക്കാന്‍ ഇന്ത്യയുടെ അഭിമാനമായ ആകാശ് മിസൈലുകളെ തന്നെ നിയോഗിക്കാന്‍ ഒരുങ്ങുന്നു, ചൈന-പാക് അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന് രണ്ടു മിസൈല്‍ റജിമെന്റുകളുണ്ട്. ഇതുകൂടാതെയാണ് രണ്ടു റജിമെന്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സേന ഉദ്ദേശിക്കുന്നത്. ഇത് ആകാശ് മിസൈല്‍ റജിമെന്റാകണമെന്നാണ് സേനയുടെ ആവശ്യം. 10,000 കോടി രൂപയുടെ കരസേനയുടെ നിര്‍ദേശം പ്രതിരോധ മന്ത്രാലയം ഉടന്‍ പരിഗണിക്കും. ...

Read More »

തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെച്ചു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെച്ചു. സ്വാഭിമാന പക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് വെടിവെച്ചത്. അമരാവതിയിലെ മാല്‍കെഡ് റോഡിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി കാറില്‍ സഞ്ചരിക്കവേ യായിരുന്നു വെടിവെച്ചത്. കാറില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ചെയ്തുവെന്ന് ഷെന്ത്രുര്‍ജന പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മാരുതി ഗെഡം പറഞ്ഞു.

Read More »

മൂന്ന് പുതിയ റീചാര്‍ജ്ജ് പ്ലാനുകളുമായി ജിയോ.

ദീപാവലിയോടനുബന്ധിച്ച്‌ മൂന്ന് പുതിയ റീചാര്‍ജ്ജ് പ്ലാനുകളുമായി ജിയോ രംഗത്തെത്തുന്നു. പുതിയ പ്ലാനുകളില്‍ പ്രതിമാസം 222 രൂപ മുതല്‍ തുടങ്ങുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനിറ്റ് സംസാര സമയവുമാണ് ലഭിക്കുന്നത്. കൂടാതെ പ്രതിദിനം 100 എസ്‌എംഎസ് സൗജന്യവുമാണ്. കാലാവധി 28 ദിവസമാണ്. മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ഫോണുകളിലേയ്ക്ക് വിളിക്കാന്‍ വേറെ ടോപ്പ് അപ്പ് വൗച്ചറുകള്‍ ആവശ്യമില്ല. രണ്ടാമത്തെ പ്ലാന്‍ 333 രൂപയുടേതാണ്. ഈ പ്ലാനില്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 ...

Read More »

വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം; അധ്യാപകനെതിരെ കേസ്

വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് അധ്യാപകനെതിരെ കേസെടുത്തു. ബംഗളുരുവിലെ രാജാജി നഗറിലാണ് സംഭവം. സ്വകാര്യ പി.ജി കോളേജ് അധ്യാപകനായ ഹരീഷിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അധ്യാപകന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നതിനാണ് വിദ്യാര്‍ത്ഥിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതിനിടയിലായിരുന്നു അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് ചോദ്യം ചോദിച്ചത്. എന്നാല്‍ ചോദ്യത്തിന് ഉത്തരം പറയാതിരുന്ന വിദ്യാര്‍ത്ഥിയെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹപാഠികള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകന്‍റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക്‌ പരിക്കേറ്റിട്ടുണ്ട്. തല്ലുന്നതിനെ വിദ്യാര്‍ത്ഥി കൈകള്‍ ഉപയോഗിച്ച് തടഞ്ഞതോടെ ...

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് നാലു ദിവസം കൂടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യത. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടെ 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം. 23ാം തീയതിയോടു ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതിയ ...

Read More »

മക്കളെ വെടിവച്ച്‌ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

രാജസ്ഥാനില്‍ രണ്ട് പെണ്‍മക്കളെ വെടിവച്ച്‌ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. സാമ്ബത്തിക സമ്മര്‍ദ്ദമാണ് ഇയാളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശ്രീ ഗംഗാ നഗറിലെ അലിപുര ഗ്രാമത്തിലാണ് സംഭവം. പുലര്‍ച്ചെ നാലുമണിയോടെ ഹനുമാന്‍ ദാസ് (45) പെണ്‍മക്കളായ അമന്‍‌ദീപ് (18), രാമന്‍‌ദീപ് (20) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളും ജീവനൊടുക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ഞായറാഴ്ച നടത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ദാസിന് അഞ്ച് കുട്ടികള്‍ ഉണ്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത സദുല്‍ഷഹറിലെ എസ്‌എച്ച്‌ഒ ബല്‍വന്ത് റാം പറഞ്ഞു. സംഭവ സമയത്ത് കുടുംബം മുഴുവന്‍ വീട്ടിലുണ്ടായിരുന്നുവെന്നും ...

Read More »

സൗദിയില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു.

സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം അല്‍ സലാം റോഡിലാണ് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. മരിച്ചവരില്‍ നാല് പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. പുരുഷനും സ്ത്രീയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഒരു വാഹനത്തിലുണ്ടായിരുന്നത്. ഇവരില്‍ ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റേ വാഹനത്തിലെ ഡ്രൈവറും മരിച്ചു. റെഡ്ക്രസന്റ് ആംബുലന്‍സ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു.

Read More »

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് മുത്വലാഖ് ചൊല്ലി; യുവാവിനെതിരെ കേസെടുത്തു

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ഫോണിലൂടെ മുത്വലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഉത്തര്‍ പ്രദേശിലെ സാമ്പാളിലാണ് സംഭവം. ഐപിസിയിലെ 147, 452, 323, 504 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. 11 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് നാല് പെണ്‍മക്കളാണുള്ളത്. അഞ്ചാമത്തെ പ്രസവത്തിലും പെണ്‍കുട്ടിയായിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് ഫോണിലൂടെ മുത്വലാഖ് ചൊല്ലിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് യുവതിയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.  ഈ വര്‍ഷം പാസാക്കിയ മുത്വലാഖ് നിരോധന നിയമപ്രകാരവും ...

Read More »

ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ യുവതിയെ ക്രൂര പീഡനത്തിനിരയാക്കി ഗ്രാമവാസികള്‍

ഒളിച്ചോടി 8 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ യുവതിയെ ക്രൂര പീഡനത്തിനിരയാക്കി ഗ്രാമവാസികള്‍. വെസ്റ്റ് ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളെ കാണാനെത്തിയ യുവതിയെ വീട്ടില്‍ നിന്നും വലിച്ചിഴച്ച്‌ പുറത്തെത്തിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച്‌ അവശയാക്കിയ യുവതിയെ നഗ്നയാക്കി ഗ്രാമത്തിന് ചുറ്റും നടത്തിക്കുകയും ചെയ്തു. പ്രണയബന്ധത്തെ തുടര്‍ന്ന് 2011ലാണ് യുവതി ഗ്രാമത്തില്‍ നിന്നും ഒളിച്ചോടിയത്. ബോല്പൂര്‍ സബ്ഡിവിഷനിലെ നാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മുന്‍പുണ്ടായ പോലെയുള്ള അവിഹിത ബന്ധങ്ങളില്‍ ഇനിയും യുവതി ...

Read More »