News

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു..!!

സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. പവന് 27,920 രൂപയും ഗ്രാമിന് 3,490 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗസ്റ്റ് 18 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. ഗ്രാമിന്  3,500 രൂപയും പവന് 28,000 രൂപയുമായിരുന്നു സ്വര്‍ണത്തിന്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയുമാണ് ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കുന്നത്. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് നിരക്ക് വീണ്ടും 1,500 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. 1,502.52 ഡോളറാണ് അന്താരാഷ്ട്ര സ്വര്‍ണവില. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണവിലയില്‍ വര്‍ധന ...

Read More »

ആലുവയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍..!!

എറണാകുളം ആലുവയില്‍ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അതേസമയം ജോലിയുടെ ഭാഗമായി ബാബുവിന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹം മെഡിക്കല്‍ ലീവില്‍ ആയിരുന്നു. ഈ മാസം എട്ടാം തിയതി ആലുവ ചെങ്ങമനാട് പോലിസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് ജോണും തൂങ്ങിമരിച്ചിരുന്നു. പോലിസ് സ്റ്റേഷനിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു ...

Read More »

പി.ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്..!!

മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടരുതെന്ന് നിര്‍ദ്ദേശം നല്‍കി. ചിദംബരം ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെ 8.30ന് സിബിഐ സംഘം വീണ്ടും ചിദംബരത്തിന്‍റെ വസതിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ചോദ്യം ചെയ്യാനാണ് സംഘം എത്തിയത്. എന്നാല്‍ ചിദംബരം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സംഘം മടങ്ങി. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് വിട്ടു. അറസ്റ്റ് ഒഴിവാക്കാനായി ചിദംബരത്തിന് പ്രത്യേക പരിരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. ഇന്നലെയും ഇന്നുമായി മൂന്നു തവണയാണ് ...

Read More »

ചെന്നൈ തീരത്ത് നീല പ്രകാശമുള്ള തിരമാല..!!

തമിഴ്നാട്ടിലെ തിരുവാൺമിയൂർ, പലവക്കം, ഇഞ്ചമ്പക്കം തുടങ്ങിയ പ്രദേശത്തെ കടൽതീരങ്ങളെ പ്രകാശപൂരിതമാക്കി ജൈവ ദീപ്തി പ്രതിഭാസം. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിനു സമീപമുള്ള കടല്‍ത്തീരങ്ങളിലാണ് കഴിഞ്ഞദിവസം രാത്രി തിരമാലകള്‍ നീല പ്രകാശത്തില്‍ തിളങ്ങിയത്. നീല പ്രകാശത്തില്‍ തിളക്കമുള്ള തിരമാലകള്‍ ഉയരുന്ന കാഴ്ച കാണാന്‍ നൂറുകണക്കിനാളുകളാണ് രാത്രി തീരങ്ങളിലേക്ക് ഒഴുകിയെത്തിയത്. മിന്നാമിനുങ്ങിന്‍റെ വെളിച്ചം പോലെ ചില ജീവികള്‍ സ്വന്തം ശരീരത്തിന്‍റെ രാസപ്രവര്‍ത്തനത്തിലൂടെ പ്രസരിപ്പിക്കുന്ന വെളിച്ചമാണ് ജൈവ ദീപ്തി. ആഴക്കടലിലെ പല ജീവികളും സ്വയം പ്രകാശിക്കുന്നവയാണ്. ഇന്ത്യന്‍ തീരങ്ങളില്‍ അപൂര്‍വമായാണ് ജൈവ ദീപ്തി പ്രതിഭാസം ദൃശ്യമാകാറുള്ളു. രണ്ടു മണിക്കൂറോളമാണ് ...

Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 4.15 കോടി വില വരുന്ന സ്വര്‍ണബിസ്‌ക്കറ്റുകള്‍ പിടികൂടി..!!

കണ്ണൂര്‍ വിമാനത്താവളത്തില്‍  വന്‍ സ്വര്‍ണ്ണവേട്ട.  ഡിആര്‍ഐയുടെ നേതൃത്വത്തില്‍ 11.29 കിലോയുടെ സ്വര്‍ണമാണ്  കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു പിടിച്ചെടുത്തത്. ഡിആര്‍ഐയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്  വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്. നാലുപേരില്‍ നിന്നാണ് 4.15 കോടി വില വരുന്ന സ്വര്‍ണബിസ്‌ക്കറ്റുകള്‍ പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് വന്ന വയനാട് സ്വദേശി അര്‍ഷാദ്, ബെംഗളുരു സ്വദേശി ബഷീര്‍, ദുബായില്‍ നിന്നെത്തിയ അംസീര്‍, റിയാദില്‍ നിന്നുവന്ന കോഴിക്കോട് സ്വദേശി അബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്.

Read More »

അച്ഛന്‍ ബലാത്സംഗം ചെയ്തു, അമ്മയുടെ സഹായത്തോടെ; പരാതിയുമായി 22കാരി പൊലീസില്‍..!!

കഴിഞ്ഞ 15 വര്‍ഷമായി അച്ഛന്‍ ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി 22കാരിയായ യുവതി പൊലീസില്‍. ലക്നൗക്ക് സമീപത്തെ ചിന്‍ഹാട്ട് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തന്‍റെ ഇളയ സഹോദരിയെയും പീഡിപ്പിച്ചതോടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. അമ്മയുടെ അനുവാദത്തോടെയായിരുന്നു പീഡനമെന്നും പലപ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അമ്മയാണ് അച്ഛന് നല്‍കിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. 44കാരനായ പിതാവിനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടികളുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും സഹായിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടികളുടെ അച്ഛന്‍ ഒളിവിലാണ്.

Read More »

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍.

നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍. തിങ്കളാഴ്ച രാത്രിയില്‍ പുതുക്കോട്ട കോട്ടൈ പട്ടണത്തുനിന്ന് പോയ ഇവരെ ജാഫ്‌ന തീരത്തിനടുത്തുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപത്തായാണ് പിടിയിലായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റ് ചെയ്യുന്നത്. ബോട്ടും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു. കഴിഞ്ഞാഴ്ച രാമേശ്വരത്ത് നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാവിക സേന പിടിച്ചിരുന്നു. ഡെല്‍ഫ്റ്റ് ദ്വീപിന് സമീപത്ത് നിന്നാണ് ഇവരെയും കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് പിടിയിലായത്.

Read More »

മണിച്ചിത്രത്താഴിന് ബോളിവുഡില്‍ രണ്ടാം ഭാഗം..!!

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ശേഷം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളില്‍ എല്ലാം റീമെയ്ക്ക് ചെയ്യപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. 1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയില്‍ എത്തിയത് ഭൂല്‍ ഭുലയ്യ എന്ന പേരിലാണ്. പ്രിയദര്‍ശനായിരുന്നു സംവിധായകന്‍. ഭൂല്‍ ഭുലയ്യക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അനീസ് ബസ്മിയാണ്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. മറ്റ് താരങ്ങള്‍ ആരെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. 2010 ജൂലൈ 31നാണ് ചിത്രം ...

Read More »

ഗൂഗിളിനെതിരെ പരാതിയുമായി ഇമ്രാന്‍ഖാന്‍..!!

പാക്കിസ്ഥാന്‍  പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ  ഭിക്ഷക്കാരനാക്കി ഗൂഗിള്‍.  ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ മലയാളത്തില്‍ അടക്കം ‘ഭിക്ഷക്കാരന്‍’ അല്ലെങ്കില്‍ ‘ഭിഖാരി’ എന്ന് തിരയുകയാണെങ്കില്‍  ഇമ്രാന്‍ഖാന്‍ ഭിക്ഷ പാത്രവും പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് ഗൂഗിള്‍ പോപ്പ് അപ്പ് ചെയ്യുന്നത്. സംഭവം ഇന്റര്‍നാഷണല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിഷേധവുമായി പാക്കിസ്ഥാന്‍ രംഗത്തുവന്നിട്ടുണ്ട്. ഈ സേര്‍ച്ചിങ് ഫലങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന്‍ ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്. എന്നല്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനിലെ  അല്‍ഗോരിതം കാരണമാണ് ഇത്തരം ഫലങ്ങള്‍ ലഭിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗൂഗിളിന്‍റെ സങ്കീര്‍ണ്ണമായ അല്‍ഗോരിത്തിന്‍റെ ...

Read More »

സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ കെ.എസ്.ഇ.ബി..!!

പ്രളയദുരിതത്തിലകപ്പെട്ടവര്‍ക്കായി സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ ജീവനക്കാരെ പറ്റിച്ചു. കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധിയില്‍ ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്നാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. സാലറി ചലഞ്ചിന്‍റെ ഭാഗമായി ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഒരു വര്‍ഷംകൊണ്ട് പിടിച്ചത് 136 കോടി രൂപ. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10 മാസംകൊണ്ടാണ് തുക പിടിച്ചത്. എന്നാല്‍ ഇതില്‍ 10.23 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവരെ നല്‍കിയത്. ബാക്കി 126 കോടി രൂപയോളം കെഎസ്ഇബി ദുരിതാശ്വാസ ...

Read More »