Movies

24ാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും. ചലച്ചിത്രമേളക്ക് തിരിതെളിയുന്നതോടെ ഇനി തലസ്ഥാനത്ത് ഏഴ് ദിനങ്ങള്‍ സിനിമാ പ്രേമികള്‍ക്കുള്ളതാകും. വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മികച്ച സിനിമകളിലൂടെ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി. നിശാഗന്ധിയില്‍ ടര്‍ക്കിഷ്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെര്‍ഹത് കരാസ്‌ലാന്‍ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ 15 ഓളം വിഭാഗങ്ങളിലായി ...

Read More »

ഷെയിന്‍ നിഗത്തെ വിലക്കുന്നതിനോട് യോജിപ്പില്ലെന്ന് നടി ഷീല

ഷെയിന്‍ നിഗം ഉള്‍പ്പെടുന്ന സിനിമാ വിവാദത്തില്‍ പ്രതികരണവുമായ് നടി ഷീല. ഷെയിന്‍ 23 വയസുള്ള കൊച്ചു പയ്യനാണ്, പ്രായത്തിന്‍റെ പക്വതിയില്ലായ്മ കൊണ്ട് ചെയ്യുന്ന കാര്യങ്ങളെ ക്ഷമിക്കാന്‍ തയ്യാറാകണം. ഷീല പറഞ്ഞു. ആരെയും സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. സിനിമാരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ചാവറ ഗുരുവന്ദന പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷീല. ഷെയിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്ന് തനിക്ക് അറിയില്ലെന്നു പറഞ്ഞ താരം കേള്‍ക്കുന്നതൊക്കെ ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയും ചെയ്തു. മയക്കുമരുന്നുകള്‍ സെറ്റില്‍ ഉപയോഗിക്കുന്നതായുള്ള ആരോപണം ശരിയല്ലെന്നാണ് വിശ്വസിക്കുന്നത്. പഴയ ...

Read More »

നടി ഭാവനയ്ക്ക് എതിരായ വധഭീഷണി; രഹസ്യമൊഴി നല്‍കി

സോഷ്യല്‍ മീഡിയയില്‍ അജ്ഞാതന്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടി ഭാവന രഹസ്യമൊഴി നല്‍കി. ചാവക്കാട് കോടതിയിലാണ് നടി മൊഴി നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് കോടതിയില്‍ എത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്. നടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് അശ്ലീല കമന്റ് നടത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് നല്‍കിയ പരാതിയില്‍ ആണ് കഴിഞ്ഞ ജൂലൈ ഒന്നിനു തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്.തുടര്‍ന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‍റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി ...

Read More »

നടൻ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

നടൻ ദിലീപിന്‍റെ പാസ്പോർട്ട് താൽക്കാലികമായി വിട്ടുനൽകാൻ കോടതിയുടെ നിർദേശം. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് അപേക്ഷ അനുവദിച്ചത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡിസംബർ രണ്ടിന് പാസ്പോർട്ട് തിരികെ കോടതിയിൽ ഏല്‍പിക്കാനും നിർദേശമുണ്ട്. പുതിയ സിനിമയുടെ പ്രചാരണ പരിപാടികൾക്കായി വിദേശത്ത് പോകണമെന്ന ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെയാണ് ദിലീപിന്‍റെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തത്.

Read More »

ബ്രഹ്മാണ്ഡ റിലീസിനോരുങ്ങി മാമാങ്കം.

ചാവേറുകളുടെ കഥപറയുന്ന സിനിമ ചരിത്ര റിലീസിനായുളള തയ്യാറെടുപ്പുകളിലാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത് ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയാണ്. ഡിസംബര്‍ 12ന് റിലീസ് പ്രഖ്യാപിച്ച സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന ചിത്രം കേരളത്തില്‍ മാത്രമായി 400ലേറെ തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ഈ നട ചിത്രം നിര്‍മ്മിക്കുന്നത്. മാമാങ്ക ...

Read More »

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പാലക്കാട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജുവിന്‍റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ ഉടന്‍ തന്നെ അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അപകടം ഉണ്ടായത്. അനാര്‍ക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.

Read More »

ദേശീയ ചലച്ചിത്രോത്സവം; സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌ക്കാരം രജനീകാന്തിന്

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്രോത്സവത്തിലെ സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം രജനീകാന്തിന്. സിനിമയ്ക്ക് നല്‍കിയ വിലയേറിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം. വാര്‍ത്തവിനിമയ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ആണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. മേളയില്‍ അമ്പത് സ്ത്രീ സംവിധായകരുടെ അമ്പത് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ അമ്പതാം പതിപ്പാണ് ഈ വര്‍ഷം അരങ്ങേറുന്നത്. മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ മേളയില്‍ മത്സരിക്കുന്നുണ്ട്. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ, ടി.കെ രാജീവ് കുമാറിന്‍റെ കോളാമ്പി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്നിവയാണ് തെരഞ്ഞെടുത്ത സിനിമകള്‍. ...

Read More »

സിനിമാതാരം നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം.

ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയ സിനിമാതാരം നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം. ബഹളത്തിനിടയില്‍ താരത്തിന്‍റെ മൂക്കിന് ഇടിയേല്‍ക്കുകയായിരുന്നു. മഞ്ചേരിയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം. നാലു മണിക്ക് നിശ്ചയിച്ച ഉദ്ഘാടനച്ചടങ്ങില്‍ നൂറിന്‍ സമയത്ത് തന്നെ എത്തിയിരുന്നു. എന്നാല്‍ ആളു കൂടാന്‍ വേണ്ടി സംഘാടകര്‍ താരത്തെ വേദിയിലെത്തിച്ചത് ആറു മണിക്കാണ്. ഇതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനങ്ങള്‍ കൂക്കി വിളിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് നൂറിന് നേരെ കൈയ്യേറ്റ ശ്രമം നടന്നത്.

Read More »

കൂടത്തായി കൊലപാതക പരമ്പര സിനിമായാകുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമായാകുന്നു. മോഹൻലാലിനു വേണ്ടി നേരത്തെ തയാറാക്കിയ കുറ്റാന്വേഷണ സിനിമയുടെ തിരക്കഥയാണ് കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ മാറ്റിയെഴുതുന്നത്. ഇക്കാര്യം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്ഥിരീകരിച്ചിട്ടുണ്ട്. മോഹൻലാലാണ് അന്വേഷണ ഉദ്യോഗസ്ഥനായെത്തുന്നത്. അതേസമയം സിനിമയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഫെബുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. കൂടത്തായി കൊലപാതകവും നേരത്തെ തയാറാക്കിയ കഥയ്ക്കൊപ്പം ഉൾപ്പെടുത്തുമെന്നാണ് സൂചന.

Read More »

നടൻ മധുവിനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി

ചലച്ചിത്ര താരം മധുവിനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് മധുവിന്‍റെ മകൾ ഉമ നായർ പരാതി നൽകിയിരുന്നു. മധു അന്തരിച്ചു എന്ന മട്ടിലുള്ള പ്രചാരണമാണുണ്ടായത്. നേരത്തെ നടൻ ജഗതി ശ്രീകുമാർ, നടി രേഖ, ഗായിക എസ്. ജാനകി എന്നിവരെക്കുറിച്ചും ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സെലിബ്രിറ്റികൾക്കെതിരെ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് പതിവായിരിക്കുകയാണ്. പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടാവശ്യപ്പെട്ടു.

Read More »