Author Archives: P

മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

മുംബൈ വിമാനത്താവളത്തില്‍ നിന്നും നാല് കിലോ സ്വര്‍ണം പിടികൂടി. സ്വകാര്യ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസ് ആണ് സ്വര്‍ണവുമായി കസ്റ്റംസിന്‍റെ പിടിയിലായത്. സന പഠാന്‍ എന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. ദുബായിയില്‍ നിന്നും മുംബൈയിലേക്കെത്തിയതായിരുന്നു ഇവര്‍. ദുബായില്‍ ഉള്ള ഷാഹില്‍ എന്നയാളാണ് സ്വര്‍ണ ഇടപാടുകാരനെന്ന് ഇവര്‍ കസ്റ്റംസിനോട് മൊഴി നല്‍കി. പ്രതിഫലം വാങ്ങിയാണ് ഇവര്‍ സ്വര്‍ണക്കടത്ത് നടത്തുന്നതെന്നും 60,000 രൂപയാണ് ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. സ്വര്‍ണം പൊടിയാക്കി ബാഗിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്ര പായ്ക്കറ്റിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം കടത്തുന്നുവെന്ന് ...

Read More »

റെഡ് അലര്‍ട്ട്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി.

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയും, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

ബുള്ളറ്റുകള്‍ മോഷ്ടിച്ച്‌ മറിച്ചു വില്‍ക്കുന്ന 18കാരന്‍ അറസ്റ്റില്‍.

ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകള്‍ മാത്രം മോഷ്ടിച്ച്‌ മറിച്ചു വില്‍ക്കുന്ന 18കാരന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശിയായ മുഹമ്മദ് യാസീനെയാണ് പൊലീസ് പിടികൂടിയത്. എടപ്പാള്‍, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് യാസീന്‍ മോഷണം നടത്തിയത്. ഒരു മാസം മുന്‍പാണ് യാസീന്‍ പൊന്നാനിയില്‍ നിന്നു ബുള്ളറ്റ് മോഷ്ടിച്ചത്. എടപ്പാളില്‍ മോഷണം നടത്തിയത് നാലു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു. എടപ്പാളില്‍ നിന്നു മോഷ്ടിച്ച ബുള്ളറ്റ് ആറായിരം രൂപക്കാണ് യാസീന്‍ മറിച്ചു വിറ്റത്. മറ്റൊരു ബുള്ളറ്റ് വിറ്റതാവട്ടെ 20000 രൂപയ്ക്കും. സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാനും ആഡംബരത്തോടെ ജീവിക്കാനുമാണ് യാസീന്‍ മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍.

Read More »

അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം; പുതിയ സുരക്ഷ സംവിധാനങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍

അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റവും വ്യോമാതിര്‍ത്തി കടന്നുള്ള ആക്രമണവും തടയാന്‍ പുതിയ സുരക്ഷ സംവിധാനങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍. അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും പര്‍വത അതിര്‍ത്തി ലംഘിച്ചുള്ള വിമാനമാര്‍ഗമുള്ള ആക്രമണം ചെറുക്കാന്‍ ഇന്ത്യയുടെ അഭിമാനമായ ആകാശ് മിസൈലുകളെ തന്നെ നിയോഗിക്കാന്‍ ഒരുങ്ങുന്നു, ചൈന-പാക് അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന് രണ്ടു മിസൈല്‍ റജിമെന്റുകളുണ്ട്. ഇതുകൂടാതെയാണ് രണ്ടു റജിമെന്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സേന ഉദ്ദേശിക്കുന്നത്. ഇത് ആകാശ് മിസൈല്‍ റജിമെന്റാകണമെന്നാണ് സേനയുടെ ആവശ്യം. 10,000 കോടി രൂപയുടെ കരസേനയുടെ നിര്‍ദേശം പ്രതിരോധ മന്ത്രാലയം ഉടന്‍ പരിഗണിക്കും. ...

Read More »

എറണാകുളത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കനത്ത മഴ തുടരുന്നതിനാൽ നാളെ ജില്ലാ കളക്ടർ എറണാകുളത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നാളെ ജില്ലയിൽ റെഡ് അലർട്ട് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ 9 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വിവിധ ക്യാമ്പുകളിലായി 1600 ഓളം പേർ നിലവിലുണ്ടെന്ന് ജില്ലാ കളക്ടർ എസ് സുഹസ് അറിയിച്ചു.

Read More »

ഹാമർ വീണ് തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.

പാലായിൽ അത് ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീൽ ജോൺസനാണ് മരിച്ചത്. സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റിനിടെ വോളണ്ടിയറിയിരുന്ന അഫീൽ ജോൺസണ് ഒക്ടോബർ 4ന് ആണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഫീൽ ജോൺസൻ.

Read More »

തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെച്ചു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെച്ചു. സ്വാഭിമാന പക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് വെടിവെച്ചത്. അമരാവതിയിലെ മാല്‍കെഡ് റോഡിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി കാറില്‍ സഞ്ചരിക്കവേ യായിരുന്നു വെടിവെച്ചത്. കാറില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ചെയ്തുവെന്ന് ഷെന്ത്രുര്‍ജന പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മാരുതി ഗെഡം പറഞ്ഞു.

Read More »

മൂന്ന് പുതിയ റീചാര്‍ജ്ജ് പ്ലാനുകളുമായി ജിയോ.

ദീപാവലിയോടനുബന്ധിച്ച്‌ മൂന്ന് പുതിയ റീചാര്‍ജ്ജ് പ്ലാനുകളുമായി ജിയോ രംഗത്തെത്തുന്നു. പുതിയ പ്ലാനുകളില്‍ പ്രതിമാസം 222 രൂപ മുതല്‍ തുടങ്ങുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനിറ്റ് സംസാര സമയവുമാണ് ലഭിക്കുന്നത്. കൂടാതെ പ്രതിദിനം 100 എസ്‌എംഎസ് സൗജന്യവുമാണ്. കാലാവധി 28 ദിവസമാണ്. മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ഫോണുകളിലേയ്ക്ക് വിളിക്കാന്‍ വേറെ ടോപ്പ് അപ്പ് വൗച്ചറുകള്‍ ആവശ്യമില്ല. രണ്ടാമത്തെ പ്ലാന്‍ 333 രൂപയുടേതാണ്. ഈ പ്ലാനില്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 ...

Read More »

കനത്തമഴ; സംസ്ഥാനത്ത് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്..!!

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ച ...

Read More »