രാഹുൽ ഗാന്ധി കേരളത്തിൽ; സ്കൂളിൽ നിന്നും പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‍ല ഷെറിന്‍റെ വീട് സന്ദർശിക്കും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. തിരക്കിട്ട പരിപാടികളാണ് രാഹുൽഗാന്ധിക്ക് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. വയനാട്ടിലെ സ്കൂളിൽ നിന്നും പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ കുടുംബത്തെ നാളെ രാവിലെയാണ് രാഹുൽ ഗാന്ധി സന്ദർശിക്കുക.

ഇന്ന് രാവിലെ കരുവാരക്കുണ്ട് സ്കൂൾ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്സിന്‍റെ ഉദ്ഘാടനവും നടത്തുന്ന രാഹുൽ ഉച്ചയ്ക്ക് നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം പന്നിക്കോട് മുക്കം, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് പരിപാടികൾ. ബത്തേരിയിലെ സർവ്വജന സ്കൂളിലും രാഹുലെത്തും.  മറ്റന്നാൾ  രാത്രിയാണ് വയനാട് എംപി ദില്ലിക്ക് മടങ്ങുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*