നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. മൂന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ബഹറിനില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശിയുടെ കയില്‍ നിന്നുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണ്ണം പിടികൂടിയത്.

കാലിന്‍റെ മുട്ടിനു താഴെ കെട്ടിവച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവച്ചിരുന്ന സ്വര്‍ണ്ണം പിടികൂടിയത്. ഇതിനിടയില്‍ ഷാര്‍ജയില്‍ നിന്നുമെത്തിയ മറ്റൊരാളില്‍ നിന്നും അരകിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു.

കോഴിക്കോട് സ്വദേശിയായ ഇയാള്‍ ക്യപ്സ്യൂള്‍ രൂപത്തിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നെടുമ്ബാശ്ശേരി വഴി സ്വര്‍ണ്ണ കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കനത്ത പരിശോധനയാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*