മഞ്ഞുമല ഇടിഞ്ഞ് വീണ് മരിച്ച ധീര സൈനികന്‍റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് മരിച്ച ധീര സൈനികന്‍ തിരുവനന്തപുരം പൂവ്വച്ചല്‍ ശ്രീശൈലത്തില്‍ എസ് എസ് അഖിലിന്‍റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ തലസ്ഥാനത്ത് എത്തിക്കുന്ന ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഇന്ന് രാത്രി 10 മണിക്ക് ധീര ജവാന്‍റെ ഭൗതികദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. വിലാപയാത്രയായി കുഴക്കാട്ട് എല്‍പിഎസ് സ്‌കൂളിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

രാജ്യത്തിനായി സ്വജീവിതം നല്‍കിയ സൈനികന് ഒദ്യോഗിക ബഹുമതികളോടെ നാട് അന്ത്യയാത്ര നല്‍കും. സുധര്‍ശനന്‍ ,കുമാരി ദമ്പതികളുടെ മകനാണ് അഖില്‍. കഴിഞ്ഞ ദിവസമാണ് അഖില്‍ വീട്ടുകാരുമായി അവസാനമായി ഫോണില്‍ സംസാരിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*