മകളെ പീഡിപ്പിച്ചു; ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ പോക്സോ കേസ്

മകളെ പീഡിപ്പിച്ചതിന് തിരുവനന്തപുരം ജില്ലയിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ നിരന്തരം ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ രണ്ടാനമ്മ പറയുന്നത്. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. കുട്ടിയെ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്.

വാപ്പ തന്റൊപ്പം കിടക്കുന്നത് ഇഷ്ടമല്ലെന്നും ഉറങ്ങാന്‍ കഴിയുന്നില്ലെന്നും തന്നെ അയാള്‍ ഉപദ്രവിക്കുകയാണെന്നും കുട്ടി തന്നോട് പറഞ്ഞിരുന്നതായി കുട്ടിയുടെ രണ്ടാനമ്മ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. കുട്ടി ഇക്കാര്യത്തെ കുറിച്ച്‌ നിരന്തരം തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും രണ്ടാനമ്മ പറയുന്നു.

ഇയാള്‍ക്കെതിരെ പോക്സോ ചാര്‍ജ് ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഏറെനാളുകളായി കുട്ടിയുടെ അച്ഛന്‍ കുട്ടിയെ ഉപദ്രവിച്ച്‌ വരികയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*