ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം ഭയാനകമെന്ന് മനേക ഗാന്ധി

തെലങ്കാനയില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം ഭയാനകമായ സംഭവമാണെന്നും മനേക പറഞ്ഞു. രാജ്യത്തെ ഭയപ്പെടുത്തുന്ന സംഭവമാണ് നടന്നത്. നിങ്ങള്‍ക്ക് നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ മനുഷ്യരെ വെടിവെച്ചു കൊല്ലാന്‍ പാടില്ലെന്നും മനേക ഗാന്ധി പറഞ്ഞു.

തെലങ്കാനയില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ രംഗത്തെത്തിയിരുന്നു. ഇരയുടെ ഫോണ്‍ വീണ്ടെടുക്കാനാണ് പുലര്‍ച്ചെ പ്രതികളെ കൊണ്ടു പോയതെന്നാണ് വി.സി സജ്ജനാരുടെ പ്രതികരണം. വനിതാ ഡോക്ടറെ അക്രമിച്ച സ്ഥലത്ത് പ്രതികളെ എത്തിച്ചപ്പോള്‍ അവര്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു.

വടികളും കല്ലുകളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസുദ്യോഗസ്ഥരുടെ ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും അവര്‍ അനുസരിച്ചില്ല. വെടിയുതിര്‍ക്കുന്നത് തുടര്‍ന്നു. അപ്പോഴാണ് പ്രതികളെ വെടിവെച്ചു കൊന്നത്. നിയമം അതിന്‍റെ ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തതെന്നും വി.സി സജ്ജനാര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*