വിവാഹാഭ്യര്‍ത്ഥന നിഷേധിച്ച യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ചാരീസ് പടി നിരപ്പേല്‍ വീട്ടില്‍ സജ്മലിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ പ്രതി യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി.
നവംബര്‍ 17-നാണ് സംഭവം നടന്നത്. യുവതിയും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്നിടത്ത് രാത്രി 11 മണിയോടെ അതിക്രമിച്ചു കയറിയ യുവാവ് അക്രമം നടത്തുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്തു. തടയാന്‍ ചെന്ന അമ്മയേയും ഇയാള്‍ ആക്രമിച്ചു.