വിഷാംശം കലര്‍ന്ന മത്സ്യം പിടിച്ചെടുത്തു.

മത്സ്യമാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയതില്‍ വിഷാംശം തളിച്ച മത്സ്യം പിടിച്ചെടുത്തു. കുറ്റക്കാര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ അറിയിച്ചു.

ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെയും ഫിഷറീസ് വകുപ്പിന്‍റെയും മാനന്തവാടി നഗരസഭയുടെയും നേതൃത്വത്തില്‍ മാനന്തവാടി, കൊയിലേരി, പയ്യമ്ബള്ളി, പുല്പള്ളി, അമ്ബലവയല്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

പരിശോധനയില്‍ കൊയിലേരി ടൗണിലെ മത്സ്യവില്‍പ്പനശാലയിലെ മത്തിയിലും എരുന്തിലും ഫോര്‍മാലിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മത്സ്യത്തില്‍ അമോണിയ, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാവുന്ന പ്രത്യേക ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചായിരുന്നു പരിശോധന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*