വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

ക്ലാ​സ് മു​റി​യി​ല്‍ പാ​മ്ബു​ക​ടി​യേ​റ്റ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷ​ഹ​ല മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഷഹലയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. എസ്.എഫ്.ഐ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ കലക്ടറേറ്റനുള്ളിലേക്ക് ഇരച്ചു കയറി. പ്രവര്‍ത്തകരും പൊലിസും ഏറ്റുമുട്ടി.

ക​ള​ക്‌ട്രേ​റ്റി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗേ​റ്റി​ല്‍ ഡി​വൈ​എ​ഫ്‌ഐ​യു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നൂ​റോ​ളം വ​രു​ന്ന എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ണ്ടാ​മ​ത്തെ ഗേ​റ്റി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ​ത്. ക​ള​ക്‌ട്രേ​റ്റ് വ‍​ള​പ്പി​ലേ​ക്ക് പ്ര​വേ​ശി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വി​ധ ഓ​ഫീ​സു​ക​ളി​ലേ​ക്കും ക​യ​റി. വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രാ​ണ് ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്.

മ​തി​യാ​യ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​നി​താ പ്ര​വ​ര്‍‌​ത്ത​ക​രെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. പ്ര​വ​ര്‍​ത്ത​ക​ര്‍ ഗേ​റ്റും മ​തി​ലും ചാ​ടി ക​ട​ന്ന് ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. ക​ള​ക്‌ട്രേ​റ്റി​നു​ള്ളി​ലെ ര​ണ്ടാം നി​ല​യി​ലേ​ക്ക് ക​യ​റാ​നൊ​രു​ങ്ങി​യ പ്ര​വ​ര്‍​ത്ത​ക​രെ ലാ​ത്തി​ച്ചാ​ര്‍​ജ് ചെ​യ്താ​ണ് പോ​ലീ​സ് പി​ന്തി​രി​പ്പി​ച്ച​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*