വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.

ഈസ്റ്റ് കോമ്ബാറയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഇവരുടെ കഴുത്തില്‍ മുറിവേറ്റനിലയിലാണെന്ന് പോലീസ് വ്യക്തമാക്കി. ഈസ്റ്റ് കോമ്ബാറ അറവുശാലയ്ക്ക് സമീപം പരേതനായ കൂനന്‍ പോള്‍സന്‍റെ ഭാര്യ ആലീസി (58)നെയാണ് വ്യാഴാഴ്ച വൈകീട്ട് വീട്ടിലെ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിന് രാത്രി കൂട്ടുകിടക്കാനായി വരാറുള്ള സ്ത്രീ വ്യാഴാഴ്ച വൈകീട്ട് എത്തിയപ്പോഴാണ് അടുക്കളയുടെ തൊട്ടടുത്ത ഹാളില്‍ രക്തത്തില്‍ കുളിച്ച്‌ മരിച്ചനിലയില്‍ ആലീസിനെ കണ്ടത്.

ഉടന്‍തന്നെ അയല്‍വാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട സി.ഐ. പി.ആര്‍. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*