വാഹനത്തിന് തീപിടിച്ച്‌ രണ്ട് കുട്ടികള്‍ വെന്തു മരിച്ചു

അബുദാബിയിലെ മിനയില്‍ വാഹനത്തിന് തീപിടിച്ച്‌ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇമറാത്തികളായ ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.

അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി പോലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി അറിയിച്ചു. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്ത് പോകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*