താജ്മഹലിന്‍റെ പരിസരത്ത് ഡ്രോണ്‍; അഞ്ച് റഷ്യന്‍ പൗരന്മാരെ പിടികൂടി

താജ്മഹലിന്‍റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ റഷ്യന്‍ പൗരന്മാരെ പിടികൂടി. അഞ്ച് റഷ്യന്‍ പൗരന്മാരെയാണ് ആഗ്ര പോലീസ് ബുധനാഴ്ച കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ആഗ്ര പോലീസ് അറിയിച്ചു.

താജ്മഹലിന്‍റെ പരിസരത്ത് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് പിടിയിലായ റഷ്യന്‍ പൗരന്മാര്‍ പറയുന്നത്. പുതുതായി തുറന്ന മെഹ്താബ് ബാഗില്‍ നിന്നും വീഡിയോ ക്യാമറയില്‍ ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*