സിസ്റ്റര്‍ അഭയ കേസ്; കൊലപാതകം തന്നെയെന്ന് ഉറപ്പിച്ച്‌ ഫോറന്‍സിക് വിദഗ്ധന്‍റെ സാക്ഷിമൊഴി

സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്നും മുങ്ങിമരണമല്ലെന്നും ഫോറന്‍സിക് വിദഗ്ധന്‍റെ സാക്ഷിമൊഴി. ഫോറന്‍സിക് വിദഗ്ധനായ ഡോ. വി കന്തസ്വാമിയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്.

അഭയയുടെ തലയിലേറ്റ ആറ് മുറിവുകളില്‍ തലയോട്ടിയുടെ മധ്യഭാഗത്ത് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രോസിക്യൂഷന്‍റെ മുപ്പതാം സാക്ഷിയായ ഡോ. കന്തസ്വാമിയുടെ മൊഴി. കൈക്കോടാലി പോലുള്ള ആയുധത്തിന്‍റെ പിന്‍ഭാഗം കൊണ്ടുള്ള ശക്തമായ അടിയാകാം ഇതെന്നും മൊഴി നല്‍കി.

ഫോറന്‍സിക് വിദഗ്ധനായ ഡോ. വി കന്തസ്വാമിയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ അഭയയുടേത് മുങ്ങിമരണമല്ല കൊലപാതകമാണെന്ന നിഗമനത്തില്‍ സിബിഐ എത്തിച്ചേര്‍ന്നത്.  മുങ്ങിമരിക്കുന്ന മൃതദേഹങ്ങളില്‍ കാണുന്ന ലക്ഷണങ്ങള്‍ അഭയയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*