സൈബര്‍ ആക്രമണ സാധ്യത; ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ബിഐ

സൈബര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതിനാല്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ സാമ്ബത്തിക സ്ഥാപനങ്ങള്‍ക്കു നേരെ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ഓഫിസുകളിലെയും ബ്രാഞ്ചുകളിലെയും ഐടി സുരക്ഷ ഉടന്‍ വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ഇന്ത്യയെ ഉന്നം വെക്കുന്നു എന്ന റിപ്പോര്‍ട്ട് വന്നതോടെയാണ് ആര്‍ബിഐ അപകട മുന്നറിയിപ്പ് നല്‍കിയത്. ആര്‍ബിഐ ബാങ്കിങ് സൂപ്പര്‍വിഷന്‍ വിഭാഗത്തിനു കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സാമിനേഷന്‍ (സിഎസ്‌ഐടിഇ) സെല്‍ ആണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*