ശബരിമലയില്‍ പ്രത്യേക നിയമം വേണമെന്ന് ഉറച്ച് സുപ്രീം കോടതി. തിരുപ്പതി, ഗുരുവായൂര്‍ മോഡലില്‍ പ്രത്യേക ബോര്‍ഡ് ശബരിമലയ്ക്കും രൂപീകരിച്ചൂടെ എന്നും ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജനുവരി മൂന്നാം ആഴ്ചയ്ക്കകം നിയമത്തിന്റെ കരട് ഹാജരാക്കാനും നിര്‍ദേശിച്ചു.
എന്നാല്‍, ഇപ്പോള്‍ ത്സവകാലമാണെന്നും സമയം നീട്ടി നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഉത്സവവും നിയമനിര്‍മാണവും തമ്മില്‍ എന്തു ബന്ധമെന്നും കോടതി ചോദിച്ചു.യുവതി പ്രവേശനത്തിലു എല്ലാ ക്ഷേത്രങ്ങളുടെ ഭരണത്തിനു നിയമനത്തിനും ഒരു ബോര്‍ഡ് എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണു പന്തളം കൊട്ടാരം സുപ്രീം കോടതിയെ സമീപിച്ചത്.
ഇതു പരിഗണിക്കവേയാണു ശബരിമയില്‍ സുപ്രീംകോടതി അതിസുപ്രധാന നിരീക്ഷണം നടത്തിയത്. അമ്ബതു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വര്‍ഷതോറും എത്തുന്ന ശബരിമലയ്ക്കായി എന്തുകൊണ്ടാണ് പ്രത്യേക നിയമനിര്‍മാണം നടത്താത്തതെന്നാണു ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായ താരതമ്യം ചെയ്യരുതെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.