ശബരിമല; യുവതികള്‍ക്ക് പൊലീസ്​ സംരക്ഷണം നല്‍കില്ല;​ കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ്​ സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി​ കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ കയറണമെന്ന്​ നിര്‍ബന്ധമുള്ളവര്‍ കോടതി ഉത്തരവ്​ വാങ്ങി വര​ട്ടെയെന്നും അദ്ദേഹം വ്യക്​തമാക്കി.

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക്​ സംരക്ഷണം നല്‍കേണ്ട കാര്യമില്ലെന്ന്​ സംസ്ഥാന സര്‍ക്കാറിന്​ നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്​ പിന്നാലെയായിരുന്നു കടകംപള്ളിയുടെ വാര്‍ത്താസമ്മേളനം.

ആക്​ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ലെന്നും കടകംപള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ നാടി​ന്‍റെ സമാധാനത്തിനായി മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*