ശബരിമല; യുവതികളില്ലെന്ന് ഉറപ്പുവരുത്താന്‍ നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ കര്‍ശന പരിശോധന

നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. യുവതികളില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. വനിതാ പൊലീസാണ് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ കയറി പരിശോധന നടത്തുന്നത്. പമ്പയില്‍ നിന്ന് യുവതികളെ തിരിച്ചയച്ചതിന് പിന്നാലെയാണ് പൊലീസിന്‍റെ നടപടി.

നൂറോളം വനിതാ പൊലീസുകളെ മാത്രം നിലയ്ക്കലില്‍ നിയോഗിച്ചിട്ടുണ്ട്. 4000 തീര്‍ത്ഥാടകരാണ് ആദ്യത്തെ രണ്ട് മണിക്കൂറില്‍ സന്നിധാനത്തേക്ക് എത്തിയത്. ബസുകളില്‍ കയറി സ്ത്രീകളുണ്ടോയെന്നും ഉണ്ടെങ്കില്‍ അവരുടെ ഐഡന്റി കാര്‍ഡുമാണ് പൊലീസ് പരിശോധിക്കുന്നത്.

ഒരു തലത്തിലും സ്ത്രീകള്‍ നിലയ്ക്കല്‍ വിട്ട് പോകരുത് എന്ന നിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ തിരിച്ചുപോകുക എന്ന നിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*