സ്കൂളിൽ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ബാലക്ഷേമസമിതി കേസെടുത്തു

സുല്‍ത്താന്‍ബത്തേരിയില്‍ സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടെന്ന് ബാലക്ഷേമ സമിതി ചെയര്‍മാന്‍ അറിയിച്ചു.

സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും വിദ്യാഭ്യാസ ഉപ ഡയറക്ടറും വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ഇന്ന് ഉണ്ടാകും.അതേസമയം ജില്ലയിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട നടപടികളെ കുറിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറക്കി. ഇന്ന് തന്നെ എല്ലാ സ്‌കൂളുകളും വൃത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*