ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയിലും പരിസരത്തും കർശന സുരക്ഷ ഏർപ്പെടുത്തും. ഇതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായി ഡി.ജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് വിമർശനമേറ്റ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജിമാരായ എസ്. ശ്രീജിത്ത്, വിജയ് സാഖറെ, എസ്.പി യതീഷ് ചന്ദ്ര എന്നിവരെ ശബരിമല ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി.
സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ എം.ആർ. അജിത് കുമാർ, ദക്ഷിണമേഖലാ ഐ.ജി ബൽറാം കുമാർ ഉപാധ്യായ എന്നിവർ ജോയിന്റ് കോ-ഓർഡിനേറ്റർമാരാണ്. ഡി.ഐ.ജിമാരായ കോറി സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേഷ് കുമാർ. എസ്, പി. പ്രകാശ് എന്നിവരാണ് ഡെപ്യൂട്ടി ചീഫ് കോ-ഓർഡിനേറ്റർമാർ.