ശബരിമലയിലെത്തിയ 10 യുവതികളെ പമ്പയില്‍ നിന്ന് പോലീസ് തിരിച്ചയച്ചു

തീര്‍ത്ഥാടന സംഘത്തോടൊപ്പം ശബരിമലയിലെത്തിയ യുവതികളെ പമ്പയില്‍ നിന്നും പോലീസ് തിരിച്ചയച്ചു. 40 അംഗ തീര്‍ത്ഥാടകരോടൊപ്പമാണ് യുവതികള്‍ എത്തിയത്. വിജയവാഡയില്‍ നിന്നെത്തിയ പത്ത് യുവതികളെയാണ് പ്രായം പരിശോധിച്ച ശേഷം പോലീസ് തിരിച്ചയച്ചത്.

പമ്പയിലാണ് പ്രായ പരിശോധന നടത്തുന്നത്. യുവതികളുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് ഇവരുടെ പ്രായം ഉറപ്പാക്കിയതിനു ശേഷമാണ് കാനന പാതയിലേക്ക് കടത്തി വിടുന്നത്. മണ്ഡലകാല ആരംഭത്തിനായി ശബരിമല നട ഇന്ന് വൈകീട്ടാണ് തുറക്കുക.

ശബരിമലയിലെ ആചാരത്തെ കുറിച്ച് പോലീസ് വിശദീകരിച്ചതോടെ യുവതികള്‍ പിന്മാറുകയായിരുന്നുവെന്നാണ് വിവരം. അതേ സമയം ഇത്തരം ആചാരങ്ങളെ സംബന്ധിച്ച് അറിയില്ലെന്നും മറ്റ് ക്ഷേത്രങ്ങളെ പോലെ കരുതിയാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയതെന്നും യുവതികള്‍ വെളിപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*