ശബരിമല യുവതീ പ്രവേശനം; സുപ്രീംകോടതി നാളെ വിധി പറയും

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി നാളെ വിധി പറയും. പുനഃപരിശോധനാ ഹര്‍ജികളിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ നാളെ തീരുമാനമാകും. രാവിലെ 10:30-നാണ് വിധി.

ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. ഇതിനെതിരെ നല്‍കിയ 56 പുനഃപരിശോധനാ ഹരജികളാണ് കോടതി നാളെ പരിഗണിക്കുക.

വിധി എന്താണെങ്കിലും സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*