മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതി വിരുദ്ധ പീഡനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവറെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

മഞ്ചേരിയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ 13, 15 വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളെ ആനക്കയം കൃഷി ഭവനു സമീപത്തെ പോക്കറ്റ് റോഡിലും മറ്റും ഓട്ടോയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

ആനക്കയം സ്വദേശി ബാബു അസ്ലമിനെയാണ് സിഐ സി അലവി, എസ്ഐ സുമേഷ് സുധാകരൻ എന്നിവർ അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*