മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് മന്ത്രി ജി.സുധാകരന്‍

കേരളത്തിലെ റോഡ് വികസനത്തില്‍ 20 വര്‍ഷം കേന്ദ്രം ഭരിച്ചവരില്‍നിന്ന് ലഭിക്കാത്ത സഹായമാണ് മൂന്നരവര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍. കാട്ടില്‍ക്കടവ്-പത്തനാപുരം റോഡിന്‍റെ നിര്‍മാണവും പോരുവഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കുറഞ്ഞ കാലയളവില്‍ 1200 കോടി രൂപയാണ് റോഡ് വികസനത്തിനുമാത്രമായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. 310 കോടിദേശീയപാതനവീകരണത്തിന് കേന്ദ്രം അനുവദിച്ചു. നടപ്പുവര്‍ഷത്തെ റോഡ് വികസനത്തിന് 500 കോടിയുടെ സഹായത്തിന് കേന്ദ്രത്തിന് അപേക്ഷനല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി കേരളത്തോട് നല്ല സമീപനമാണ് പുലര്‍ത്തുന്നതെന്നും ജി. സുധാകരന്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*