മരട് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി..!!

മരട് കേസില്‍ ഫ്‌ളാറ്റ് ഉടമ സാനി ഫ്രാന്‍സിസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ്, പിഎ ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

നിയമ വിരുദ്ധമായി മൂന്ന് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാനുള്ള ഒത്താശയാണ് പ്രതികള്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് ഉടമ പോള്‍ രാജിന്‍റെ ജാമ്യാപേക്ഷ ഈ മാസം 20 ന് കോടതി പരിഗണിക്കും.

അതേസമയം മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ബാക്കി നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കാമെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മീഷന്‍ അറിയിച്ചിരുന്നു. ആദ്യഘട്ട നഷ്ടപരിഹാരം ലഭിച്ചവര്‍ക്കാണ് ബാക്കി തുകയ്ക്കായുള്ള അപേക്ഷ നല്‍കാന്‍ കഴിയുക.

നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലത്തിനൊപ്പം മരട് നഗരസഭയില്‍ നല്‍കണമെന്നും ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതി അറിയിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*