മദ്യപാനിയായ മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചുകൊന്നു

മദ്യപാനിയായ മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. മഹേഷ് ചന്ദ്ര (42) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വാറങ്കല്‍ ജില്ലയിലെ മത്സ്യാലപ്പള്ളി ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കെ പ്രഭാകര്‍, ഭാര്യ വിമല എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ കെട്ടിയിട്ടശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്.

യുവാവ് മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് മാതാപിതാക്കളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കള്‍ സ്വന്തം മകനെ കത്തിച്ചു കൊന്നതെന്ന് കരുതുന്നു. മഹേഷ് ചന്ദ്രയുടെ ഭാര്യ രണ്ടു മാസം മുമ്ബ് ശല്യം സഹിക്കാന്‍വയ്യാതെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

ഇതിനു ശേഷമാണ് യുവാവ് മാതാപിതാക്കളെ പതിവായി മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*