ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പോസ്റ്ററുകൾ..!!

മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകൾ അദ്ദേഹത്തിന്‍റെ മണ്ഡലമായ ഈസ്റ്റ് ഡൽഹിയിൽ വ്യാപകം. തലസ്ഥാന നഗരിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇൻഡോറിൽ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം കാണാൻ ഗംഭീർ പോയതിൽ പ്രതിഷേധിച്ചാണ് വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

തന്‍റെ മണ്ഡലത്തിലെയും ഡൽഹിയിലെയും പ്രധാന പ്രശ്‌നമായ മലിനീകരണ വിഷയത്തിൽ ഇടപെടാതെ ഗംഭീർ ക്രിക്കറ്റിനു പിന്നാലെ നടക്കുകയാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തിയിരുന്നു.

‘കാണ്മാനില്ല. നിങ്ങൾ ഇദ്ദേഹത്തെ കണ്ടിരുന്നോ? ഇൻഡോറിൽ ജിലേബി തിന്നുന്നതായിട്ടാണ് അവസാനം കാണപ്പെട്ടത്. ഡൽഹി മുഴുവൻ ഇദ്ദേഹത്തെ തെരയുകയാണ്.’ – എന്നാണ് ഗംഭീറിന്‍റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററിലെ വാചകങ്ങൾ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*