ഡേവിസ് കപ്പ്; പാകിസ്ഥാനിലൊഴിച്ച് മറ്റേത് വേദികളിലും കളിക്കാമെന്ന് ഇന്ത്യ

പാകിസ്ഥാനെതിരെ തീരുമാനിച്ചിരിക്കുന്ന ഡേവിസ് കപ്പ് മത്സരങ്ങളില്‍ വേദി പാകിസ്ഥാനില്‍ നിന്ന് മാറ്റണമെന്ന കാര്യത്തില്‍ ഇന്ത്യ നിലപാട് ശക്തമാക്കി. പാകിസ്ഥാനിലൊഴിച്ച് ലോകത്തിലെ മറ്റേത് വേദികളിലും കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ വ്യക്തമാക്കി.

പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തില്‍ കനത്ത വിള്ളലുള്ളതിനാല്‍ മത്സരക്രമം അറിഞ്ഞയുടനെ ഇന്ത്യ അതൃപ്തി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര താരങ്ങളായ റോഹന്‍ ബൊപ്പണ്ണയും ഭൂപതിയുമാണ് ടീമിന്‍റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ കായികരംഗത്തിന്‍റെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുന്നേതന്നെ കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു.

ഈ മാസം ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് സുരക്ഷാകാരണത്താല്‍ ടീം ഇന്ത്യ നിരാകരിച്ചത്. സെപ്തംബറില്‍ തീരുമാനിച്ച മത്സരങ്ങള്‍ ഈ മാസം 29നും 30നുമാക്കിയിരിക്കുകയാണ്. വേദിയേതാണെന്ന് കാര്യം അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ അറിയിക്കുമെന്ന് മഹേഷ് ഭൂപതി പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*