സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികരുള്‍പ്പെടെ ആറു പേര്‍ മരിച്ചു

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികരുള്‍പ്പെടെ ആറു പേര്‍ മരിച്ചു. രണ്ടു പേരെ രക്ഷപെടുത്തി. ഇവരെ സമീപമുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. കാണാതായവര്‍ക്കായി കരസേന തിരച്ചില്‍ തുടങ്ങി.

ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മഞ്ഞിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.  ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഹിമാലയന്‍ മലനിരയുടെ വടക്കന്‍ മേഖലയില്‍ സമുദ്രനിരപ്പില്‌നിന്ന് 18,000 അടി ഉയരത്തിലാണ് സംഭവം. 1984ല്‍ ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്നാണ് സിയാച്ചിനില്‍ സേനയെ വിന്യസിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*