ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ കോഴിക്കോട് പിടിയില്‍

ദീര്‍ഘ ദൂര ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ കോഴിക്കോട് പിടിയില്‍. വയനാട് അമ്പല വയല്‍ സ്വദേശി ബാബുവിനെയാണ്(54) എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോള്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പരിശോധന ശക്തമാക്കിയത്. കോഴിക്കോട് ബസ്സ്റ്റാന്റ് പരിസരത്തു നിന്നും പിടികൂടുമ്പോള്‍ ഇയാളുടെ കൈയ്യില്‍ 33 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*