അത്താണി കൊലപാതകം; അഞ്ച് പേർ അറസ്റ്റിൽ..!!

നെടുമ്പാശ്ശേരി അത്താണിയിൽ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അഖിൽ, നിഖിൽ, അരുൺ, ജസ്റ്റിൻ , ജിജീഷ് എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

മറ്റ് പ്രതികൾ ഒലിവിലാണ്. ഇവർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.  ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറൽ എസ്.പി കെ കാർത്തിക് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെയാണ് കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയിയാണ് മരിച്ചത്. റോഡരികിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*