ശബരിമല നടതുറന്നു; മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നടതുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നടതുറന്നത്.

ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയാണ് ശബരിമല നട തുറന്നത്. ഇതോടെ സന്നിധാനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലേക്ക് കടന്നു. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും അൽപ്പ സമയത്തിനകം നടക്കും.

ദേവസ്വം മന്ത്രി കടകംപള്ളി സരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മിഷണർ എം.ഹർഷൻ തുടങ്ങിയവർ ഇന്ന് സന്നിധാനത്ത് എത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*