യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു; 15കാരന്‍ എട്ടാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം, 15കാരന്‍ ഫ്‌ളാറ്റിന്‍റെ എട്ടാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. നോയിഡയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 21കാരിയെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

നോയിഡയിലെ സെക്ടര്‍ 61 ലെ രണ്ട് ടവറുകളിലായാണ് ബിടെക് വിദ്യാര്‍ത്ഥിയായ യുവതിയും 15 വയസുകാരനും താമസിച്ചിരുന്നത്. വൈകിട്ട് തന്‍റെ ഫ്‌ളാറ്റില്‍ എത്തിയ ആണ്‍കുട്ടി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കുത്തിയ ശേഷം തന്നെ മുറിയില്‍ പൂട്ടിയിട്ടെന്നും തന്‍റെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ എത്തിയതോടെ 15കാരന്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

വിവരം അറിഞ്ഞെത്തിയ പോലീസ് കുത്തേറ്റ യുവതിയെയും, 15കാരനെയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. ആണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും, പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*