വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര തുടരാനാകില്ല; കെഎസ്ആര്‍ടിസി

സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടുകയും ചെയ്തതോടു കൂടി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസിയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര തുടരാനാകില്ലെന്ന നിലപാടുമായി അധികൃതര്‍ രംഗത്ത്.

സൗജന്യയാത്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സൗജന്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. വരുമാനത്തില്‍ വലിയ രീതിയില്‍ കുറവ് വന്നിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനം വേഗത്തില്‍ നടപ്പാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

സൗജന്യ യാത്ര നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കെഎസ്ആര്‍ടിസിയ്ക്ക് 105 കോടി രൂപയാണ് നഷ്ടം വരുന്നത് എന്നാണ് കണക്ക്. നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ സഹായമില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് കെഎസ്ആര്‍ടിസിയ്ക്ക് ഉള്ളത്.

ഈ പശ്ചാത്തലത്തില്‍ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലുള്ളവരും ഇത്തരത്തില്‍ ആനുകൂല്യം പറ്റുന്നതോടെ കെഎസ്ആര്‍ടിസിക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തണമെന്നും അവ കര്‍ശനമാക്കണമെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതരുടെ ആവശ്യം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*