തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തുലാവര്‍ഷത്തിന്‍റെ ഭാഗമായി അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണമായിരിക്കുന്നത്.

അടുത്ത രണ്ടു ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തുലാവര്‍ഷത്തിന്‍റെ ഭാഗമായി പെയ്യുന്ന മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി പത്ത് വരെയാണ് ശക്തമായ ഇടിമിന്നലിന് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*