തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

തിരുവനന്തപുരം ആനയറയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഓട്ടം വിളിച്ച ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ആനയറ സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. കൊലക്കേസ് പ്രതിയാണ് വിപിന്‍.

കഴിഞ്ഞ മാസം ഇവര്‍ തമ്മില്‍ തിരുവനന്തപുരം ബൈപാസിലുള്ള ബാറില്‍ വെച്ച് ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റെ പകയാണ് കൊലപാതകത്തിലെത്തിയത്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിന് പിന്നില്‍ കഞ്ചാവ് മാഫിയാ സംഘമാണെന്ന് പൊലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*